Press "Enter" to skip to content

ജൂലൈ 8 ചരിത്രമാകും, ഒ ടി ടി റിലീസിനായി ഒരുങ്ങി വിക്രം, തിരക്കുകൾ മാറ്റിവെച്ച് സൂപ്പർ താരങ്ങൾ

ബോക്സ് ഓഫീസുകൾ കീഴടക്കി വിജയക്കൊടി പാറിച്ച കമലഹാസൻ ചിത്രം ഒ ടി ടി റിലീസിനായി എത്തുന്നു. കമല ഹാസനെ നായകനാക്കി ലോകേഷ് കനക രാജ്‌ സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ജൂലൈ എട്ടിനാണ് ചിത്രം ഡി സി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നത്. ഈ വിവരം ഔദ്യോഗികമായി തന്നെ ഹോട്ട് സ്റ്റാർ പ്രഖ്യാപിച്ചുകഴിഞ്ഞു. തീയറ്ററുകളിൽ പുതിയ ചരിത്രം എഴുതി തമിഴ്നാടിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ ആയി മാറിയ ഈ മാസ് ആക്ഷൻ ചലച്ചിത്രം ലക്ഷങ്ങൾ കാത്തു കാത്തു ഇരിക്കുകയാണ് ഒ ടി ടി യിലെത്താൻ.

സമയക്കുറവുമൂലം തീയേറ്ററിൽ കാണാൻ കഴിയാത്തവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. സെലിബ്രിറ്റികളിൽ മിക്കവരും ഒ ടി ടി യിലൂടെ സിനിമ കാണും എന്നാണ് തമിഴ്നാട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മലയാളത്തിലെ സൂപ്പർ താരങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി, എന്നിവർ കുടുംബസമേതം ഒ ടി ടി യിലൂടെ സിനിമ കാണും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

409 കോടിയിലധികം രൂപ ഈ സിനിമ ഗ്രോസ്സ് കളക്ഷൻ നേടിയിട്ടുണ്ട് തമിഴ്നാട് ഇൻഡസ്ട്രിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രം കൂടിയാണിത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. അതിഥി വേഷത്തിൽ സൂര്യ ഈ ചിത്രത്തിൽ എത്തുന്നുണ്ട്, തന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രത്തിലൂടെ നടന്നതെന്ന് സൂര്യ അഭിപ്രായപ്പെട്ടിരുന്നു. കമലഹാസന്റെ കൂടെ അഭിനയിക്കാൻ പറ്റിയത്‌ തന്റെ സ്വപ്ന സാക്ഷാത്കാരം ആണെന്നും സൂര്യ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തീയറ്ററുകളിൽ ആറാടിയ വിക്രം ഒ ടി ടി യിൽ നിന്ന് എത്ര കോടികൾ വാരും എന്ന് കണ്ടറിയാം.

More from Film NewsMore posts in Film News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *