തെക്കൻ സ്റ്റൈലിൽ ഒരു പ്രണയം, പ്രേക്ഷക ശ്രദ്ധനേടി തെക്കൻ തല്ലു കേസിലെ വീഡിയോ ഗാനം

ബിജുമേനോൻ നായകനായെത്തുന്ന ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രത്തിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു എന്തര് പാട്ടെന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം മമ്മൂട്ടിയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. അൻവർ അലി വരികൾ രചിച്ച ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. റോഷൻ മാത്യു, നിമിഷ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് ഈ ഗാനത്തിലൂടെ നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. വളരെ രസകരമായ ആലാപനശൈലി ആണ് ഈ ഗാനത്തിന്റെ.

അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാറുമ്പ, അസീസ് നെടുമങ്ങാട്, പ്രശാന്ത് മുരളി, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ച് കൊണ്ട് രാജേഷ് പിന്നാടൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നൽകിയിരിക്കുന്നത് ശ്രീജിത്ത് എൻ ആണ്. അമ്മിണി പിള്ള എന്ന കഥാപാത്രമായാണ് ബിജുമേനോൻ ഈ ചിത്രത്തിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ ഹിറ്റാണ്.മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മനോജ് കണ്ണോത്ത് ആണ്. ഈ ഫോർ ആൻഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മെത്തേയും, സി.വി സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ. കെ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.(Oru Thekkan Thallu Case)

Leave a Comment