പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഈ ചിത്രം പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. പൃഥ്വിരാജ് കടുവ യുടെ വിവിധ ഭാഷകളിലുള്ള പോസ്റ്റർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.ജൂൺ 30ന് ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.മലയാളത്തിനു പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനു വി എബ്രഹാമാണ്.
സിംഹാസനം എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. ജൂൺ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളാണ് ടീസറിൽ ഉടനീളം കാണാൻ സാധിക്കുക. കേരളത്തിലെ ഒരു ഹൈറേഞ്ച് ഏരിയയിൽ സ്ഥിരതാമസമാക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന വ്യവസായിയുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.
ലൂസിഫർ എന്ന ചിത്രത്തിനു ശേഷം വിവേക് ഒബ്റോയി മലയാളത്തിൽ എത്തുന്ന ചിത്രമാണിത്. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ, തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ വൃദ്ധി വിശാലും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് കനൽ കണ്ണനും മാഫിയ ശശിയും ചേർന്നാണ്. അഭിനന്ദ് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രെയിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Be First to Comment