താരാധിപത്യം വീണ്ടെടുക്കാൻ സുരേഷ് ഗോപി വീണ്ടും എത്തുന്നു. ഒരുകാലത്ത് മലയാള സിനിമയിൽ മികച്ച വേഷങ്ങളിലൂടെ ജനപ്രിയ മനസ്സുകൾ കീഴടക്കിയ താരമായിരുന്നു സുരേഷ് ഗോപി. രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞ അദേഹം വർഷങ്ങൾക്കുശേഷം സിനിമയിൽ വീണ്ടും സജീവമാകുകയാണ്,
ഹിറ്റ്മേക്കർ ജോഷിയുടെ സംവിധാനത്തിൽ എത്തുന്ന പാപ്പൻ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി വീണ്ടും ഒരു ഗംഭീര തിരിച്ചുവരവ് നടത്തുന്നത്, ജൂലൈ 15ന് ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.സുരേഷ് ഗോപിയുടെ 252 മത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ടോവിനോയുടെ വാശി എന്ന ചിത്രം ജൂലൈ 17 നെറ്റ്ഫ്ലിക്സിലൂടെ സ്ക്രീൻ ചെയ്യും . തീയേറ്ററിൽ അത്ര വലിയ ഇമ്പാക്ട് ഉണ്ടാക്കിയില്ലെങ്കിലും ആരാധകർ ഇഷ്ടപ്പെടുന്ന പൃഥ്വിരാജ് ചിത്രമാണ് രണം. ചിത്രത്തിലെ രണ്ടാം ഭാഗം എത്തുന്നുവെന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിർമ്മൽ സഹദേവൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, രണത്തിന്റെ ആദ്യഭാഗത്തിൽ സംഗീതം നൽകിയ ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്ന എന്നുള്ള സൂചനകൾ നൽകിയത്. ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞ് ഡയറക്റ്റ് ഒ ടി ടി റിലീസായാണ് പ്രദർശനത്തിനെത്തുക, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആണ് ചിത്രം ഒ ടി ടി റിലീസിനെത്തുന്നത്. ഓണത്തോട് കൂടിയായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.
Be First to Comment