ജോജു ജോർജ്ജും ആശ ശരത്തും പ്രധാന വേഷത്തിലെത്തുന്ന നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന പീസിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 26 നാണ് തീയേറ്ററുകളിൽ എത്തുക.
കഴിഞ്ഞവാരം ആയിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത് എന്നാൽ ചില അപ്രതീക്ഷിത കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരുന്നു. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലെറുകളും ആരാധകർ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കാർലോസ് എന്ന കഥാപാത്രമായാണ് ജോജു ചിത്രത്തിൽ എത്തുന്നത്.
സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജുബൈർ മുഹമ്മദാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിക്കുന്നു, എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും, അസോസിയേറ്റ് ക്യാമറ കൈകാര്യം ചെയ്യുന്നത് ഉണ്ണി പാലോടുമാണ്, വസ്ത്രാലങ്കാരം നിർവഹിക്കുന്നത് ജിംഷാദ് ഷംസുദീനാണ്, മേക്കപ്പ് ഷാജി പുൽപ്പള്ളി യും, ഷമീർ, ജോസ്റ്റിൽസ് ജിതിൻ മധു എന്നിവർ ചേർന്നാണ്.
ചിത്രത്തിൽ സിദ്ധിഖ്, ഷാലു റഹീം, രമ്യ നമ്പീശൻ, ആശ ശരത്ത്, അതിഥി രവി, മാമുക്കോയ, അനിൽ നെടുമങ്ങാട്, വിജിലേഷ് കരിയാട് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.Peace Movie Trailer
Be First to Comment