പതിനാലു വർഷങ്ങൾ, നിരവധി തടസ്സങ്ങൾ ആട് ജീവിതത്തിന് പാക്ക് അപ്പ്, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് – Prithviraj Sukumaran wraps up shoot of Aadujeevitham

Prithviraj Sukumaran wraps up shoot of Aadujeevitham:- പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണം പൂർത്തിയായി. പൃഥ്വിരാജ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ കാര്യം അറിയിച്ചത് . 14 വർഷങ്ങൾ, ആയിരക്കണക്കിന് തടസ്സങ്ങൾ,അനവധി വെല്ലുവിളികൾ കോവിഡിനെ മൂന്ന് തരംഗങ്ങൾ, പകിട്ടേറിയ കാഴ്ച.. ബ്ലെസ്സിയുടെ ആടുജീവിതത്തിന് പാക്കപ്പ് എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.

പ്രശസ്ത സാഹിത്യക്കാരൻ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്, കഥാപാത്രത്തിനായുള്ള രൂപ മാറ്റത്തിലേക്ക് പൃഥ്വിരാജ് വളരെ അധികം കഷ്ട്ടപ്പെട്ടിരുന്നു.അത്ര അധികം ഡെഡിക്കേഷനോട് കൂടിയാണ് പൃഥ്വിരാജ് ഈ കഥാപാത്രത്തെ കൈകാര്യം ചെയ്തത്.

 

കഥാപാത്രത്തിനായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകൾ ഏറെ ചർച്ചയായിരുന്നു. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്‌. കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം.

Leave a Comment