പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം കടുവ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ് ചിത്രത്തിന് സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജിനു എബ്രഹാമാണ് ഈ ചിത്രം നിർമ്മിച്ചത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
മീശ പിരിച്ച് മുണ്ടുമടക്കിക്കുത്തി എത്തിയ പഴയകാല ലാലേട്ടനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള സീനുകളാണ് ചിത്രത്തിൽ ഉള്ളതെന്നാണ് പൊതുവേ പറയപ്പെടുന്ന അഭിപ്രായം. നിർമ്മാതാവായ ആന്റോ ജോസഫ് ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ
മലയാളികളുടെ ആഘോഷത്തിൻ്റെ, ആഹ്ലാദത്തിൻ്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് സിനിമാ തീയറ്ററുകൾ. ഓലക്കൊട്ടകക്കാലം മുതൽ മൾട്ടിപ്ലക്സുകൾ വരെയുളള സിനിമാശാലകളുടെ ജീവിതകഥ ആർപ്പുവിളികളും ചൂളം കുത്തലുകളും കൈയ്യടികളും കടലാസു പക്കികളുമൊക്കെ നിറഞ്ഞതാണ്. തീയറ്ററുകളിലിരുന്ന് നമ്മൾ കരഞ്ഞു, ചിരിച്ചു, രോഷം കൊണ്ടു,എല്ലാ വ്യഥകളും മാറ്റി വച്ച് രണ്ടോ രണ്ടരയോ മണിക്കൂർ സ്വയം മറന്നു. പക്ഷേ കുറച്ചു നാളുകളായി കേരളത്തിലെ തീയറ്ററുകളിൽ ആളനക്കമില്ലായിരുന്നു. ഉത്സവപ്പിറ്റേന്നത്തേതുപോലുള്ള തണുത്ത ശൂന്യത. ഒരു കാലം ആൾക്കടലുകൾ ഇരമ്പിയിരുന്ന തീയറ്റർ മുറ്റങ്ങൾ ആരോരുമില്ലാതെ ഉറങ്ങിക്കിടന്നു. ‘ഹൗസ് ഫുൾ’ എന്ന ബോർഡ് തൂങ്ങിയിരുന്നിടത്ത് ‘നോ ഷോ ‘ എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എന്തായിരുന്നു അതിന് കാരണമെന്ന് ആർക്കും കണ്ടെത്താനാകുന്നില്ല. കോവിഡ് കീഴ്മേൽ മറിച്ചവയുടെ കൂടെ തീയറ്ററുകളും എന്ന് ലളിതമായി പറയാമെങ്കിൽക്കൂടി. പക്ഷേ ഇപ്പോഴിതാ തീയറ്ററുകൾ വീണ്ടും പ്രതാപത്തിലേക്ക് ഉണരുന്ന കാഴ്ച. ‘