തെലുങ്കിൽ സംവിധാനം ചെയ്യാൻ ഒരുങ്ങി പൃഥ്വിരാജ്. ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിന്റെ പ്രമോഷനായി ഹൈദരാബാദിൽ എത്തിയപ്പോഴാണ് പൃഥ്വിരാജ് ഇങ്ങനെയൊരു കാര്യം വെളിപ്പെടുത്തിയത്. ” എനിക്ക് തെലുങ്ക് നിർമ്മാതാക്കൾ ഒരു തെലുങ്ക് സിനിമ നൽകിയിട്ടുണ്ട്. അതിൽ ഏറെ സന്തോഷമുണ്ട് അഭിനയിക്കുന്നതിനു പുറമെ ഒരു തെലുങ്ക് സിനിമ ഞാൻ സംവിധാനം ചെയ്തേക്കും എന്നും പൃഥ്വിരാജ് പറഞ്ഞു”.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ രണ്ടാംഭാഗമായ എമ്പുരാൻ. ഇതു കൂടാതെ തന്നെ ടൈസൻ എന്ന ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്നുണ്ട്. ഇതിൽ പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. ഇതു കൂടാതെ മറ്റൊരു ചിത്രവും സംവിധാനം ചെയ്യാൻ പോകുന്നുണ്ട് അത് തെലുങ്കിൽ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ആരെ വെച്ചായിരിക്കും പ്രിഥ്വിരാജ് പുതിയ സിനിമ എടുക്കാൻ പോകുന്നത് , ചിരഞ്ജീവി പൃഥ്വിരാജിനെ തെലുങ്കിലേക്ക് ക്ഷണിച്ചിരുന്നു ഇനി അദ്ദേഹത്തെ വച്ചാണോ? അല്ലെങ്കിൽ നിരവധി താരങ്ങൾ ഉണ്ടല്ലോ, റാം ചരൺ,മഹേഷ് ബാബു, പ്രഭാസ് തുടങ്ങിയ നിരവധി താരങ്ങൾ ഉണ്ടല്ലോ. എന്തായാലും ഈ വാർത്ത കേട്ടതോടെ പൃഥ്വിരാജിന്റെ തെലുങ്ക് പടത്തിനായി കാത്തിരിപ്പിലാണ് ആരാധകർ. പൃഥ്വിരാജിന്റെ മാസ്സ് ത്രില്ലെർ ചിത്രമായ കടുവയ്ക്ക് ആയി കാത്തിരിക്കുകയാണ് ആരാധകർ.
Be First to Comment