താരം ചോദിക്കുന്ന ശമ്പളം സാധ്യമല്ലെങ്കിൽ, നിർമ്മാതാക്കൾ ആ നടനെ വെച്ച് സിനിമ ചെയ്യരുത്, പൃഥ്വിരാജ്

മലയാള സിനിമയിൽ അരങ്ങേറുന്ന ചില വിവാദങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. സിനിമ പരാജയപ്പെട്ടാലും നടന്മാർ പ്രതിഫലം കൂട്ടുന്നവെന്ന ഫിലിം ചേംബറിന്റെ അഭിപ്രായത്തോട് മറുപടിയുമായാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്.

ഒരു താരത്തിന് ശമ്പളം നിശ്ചയിക്കുന്നത് ആ നടനോ നടിയോയാണ്, ആ താരത്തെ വെച്ച് സിനിമ എടുക്കുന്നത് നിർമ്മാതാക്കൾ ആണ്. ഈ താരങ്ങൾക്ക് ചോദിക്കുന്ന പ്രതിഫലം നൽകാൻ ആയില്ലെങ്കിൽ ആ സിനിമ ചെയ്യാതിരിക്കാനും പൃഥ്വിരാജ് പറയുന്നുണ്ട്. പൃഥ്വിരാജിന്റെ വാക്കുകൾ ശ്രദ്ധേയമാണ്, ഇതാദ്യമായല്ല താരങ്ങൾ പ്രതിഫലം കൂട്ടുന്നുവെന്ന ആരോപണങ്ങൾ വരുന്നത്.

പ്രതിഫലം നൽകാൻ ആയില്ലെങ്കിൽ ആ നടനെയോ നടിയെയോ വെച്ച് സിനിമ ചെയ്യണമെന്ന കാര്യം തീരുമാനിക്കേണ്ടത് നിർമ്മാതാവാണ്. എന്നാൽ താരങ്ങൾ നിർമ്മാണത്തിൽ പങ്കാളിയാകുന്നത് നല്ല പ്രവണതയാണെന്നും പൃഥ്വിരാജ് പറയുന്നത്. തുല്യ പ്രതിഫലം എന്നതിനോട് ഞാൻ യോജിക്കുന്നുണ്ട് എന്നാൽ അവരുടെ പ്രതിഫലം നിർണയിക്കുന്നത് അവരുടെ താരമൂല്യം അനുസരിച്ചാണ്.

രാവൺ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലം അല്ല ലഭിച്ചത്. എനിക്ക് കുറവായിരുന്നു താര മൂല്യം ആണ് അവിടെ പ്രതിഫലം തീരുമാനിച്ചത്. താരങ്ങൾ നിർമാതാക്കൾ ആകാൻ ശ്രമിക്കുന്നത് നല്ലതാണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. ലാഭം ഉണ്ടായാലും നഷ്ടം ഉണ്ടായാലും ആ നടനു തന്നെയാണ് ലഭിക്കുന്നത് എന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

Leave a Comment