ലോകേഷിന്റെ എൽ സി യു ഇനി പൃഥ്വിരാജിന്റെ പി സി യു? ലാലേട്ടനൊപ്പം, ഇവരൊക്കെ വന്നാ പൊളിക്കും…

ഇപ്പോൾ തമിഴകത്തും, ഇന്ത്യൻ സിനിമയിലും, മലയാളത്തിലും ഏറെ ചർച്ചചെയ്യപ്പെടുന്ന കാര്യമാണ് എൽ. സി. യു, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ഇതു കണക്ട് ചെയ്‌തുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ആ ഇടയിൽ ആണ് ലോകേഷിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. തമിഴ് താരം വിജയ് നായകനാകുന്ന ചിത്രമാണ് ലോകേഷിന്റെതായി അടുത്തതായി വരുന്നത്. എന്നാൽ ഇതൊരു എൽ സി യു ആകുമോ? എന്ന ചോദ്യത്തിന് ലോകേഷ് പറഞ്ഞ മറുപടി ഇതാണ് സിനിമ പുറത്തിറങ്ങുമ്പോൾ നിങ്ങൾക്കു മനസ്സിലാകും, എന്നാണ് അദ്ദേഹം പറഞ്ഞത്.ലോകേഷ് കമൽ ഹാസൻ കൂട്ടുകെട്ടിലിറങ്ങിയ വിക്രം മികച്ച വിജയം നേടിയിരുന്നു.

ഇപ്പോൾ കടുവ സിനിമയുടെ അഭിമുഖത്തിൽ പറഞ്ഞ പൃഥ്വിരാജിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പൃഥ്വിരാജ് സിനിമാറ്റിക് യൂണിവേഴ്സ് ക്രീയേറ്റ് ചെയ്യാൻ ആലോചിക്കുന്നുണ്ടെന്ന് ഒരു തമാശ രൂപേണ ആണ് അദ്ദേഹം സദസ്സിൽ പറഞ്ഞത്. എമ്പുരാൻ അടുത്തു തന്നെ ചിത്രീകരണം തുടങ്ങും . കുറച്ചു കാര്യങ്ങൾ കൂടി ഈ കഥയിൽ വികസിക്കും. അതിന്റെ മൂന്നാം ഭാഗവും ഉണ്ടാകും ഇതിനെ വേണമെങ്കിൽ നിങ്ങൾക്ക് പിസിയു എന്നു വിളിക്കാം എന്നാണ് പൃഥ്വിരാജ് നൽകിയ അഭിമുഖത്തിൽ ഇടയിൽ പറഞ്ഞത്. തമാശയായി പറഞ്ഞതെങ്കിൽ പോലും അത്തരത്തിലൊരു യൂണിവേഴ്സ് പൃഥ്വിരാജ് ക്രിയേറ്റ് ചെയ്യണമെന്ന ആഗ്രഹവും മലയാളികൾക്കുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ സന്ദർശിക്കുക.

Leave a Comment