ബോക്സോഫീസ് കീഴടക്കാൻ തലൈവർ എത്തുന്നു, പുതിയ ഭാവത്തിൽ പുതിയ വേഷത്തിൽ 

തലൈവർ രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്, രജനീകാന്തിന്റെ 169മത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ജയിലർ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സൺ പിക്ചേഴ്സാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിൽ ഒരു രജനികാന്ത് അവതരിപ്പിക്കുന്നത്.

വിജയ് നായകനായ ബീസ്റ്റ് എന്ന ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചത് നെൽസൺ ആയിരുന്നു. എന്നാൽ ഈ ചിത്രം ഏറെ വിമർശനങ്ങൾ നേരിട്ടതുകൊണ്ടുതന്നെ, രജനികാന്ത് ചിത്രത്തിന്റെ സംവിധാന ചുമതലയിൽ നിന്നും നെൽസനെ മാറ്റിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.  എന്തായാലും നെൽസൺ ദിലീപ് കുമാർ എന്ന സംവിധായകനിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സൺ പിച്ചേഴ്സും രജനികാന്തും. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്, തിരക്കഥ രചനയിൽ നെൽസനെ സഹായിക്കാൻ സംവിധായകൻ കെ എസ് രവികുമാർ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.

അണ്ണാത്തെ എന്ന ചിത്രത്തിനു ശേഷം രജനീകാന്ത് ചെയ്യുന്ന ചിത്രമാണ് ജയിലർ. അണ്ണാത്തെ  വളരെ വിമർശനങ്ങൾ നേരിടുകയും, അതോടൊപ്പം ബോക്സ് ഓഫീസിൽ തകരുകയും ചെയ്തിരുന്നു അതുകൊണ്ടുതന്നെ രജനികാന്തിന് ഈ ചിത്രം നിർണായകവും ആണ്.

Leave a Comment