ഒരു കളർ ടിവിയുടെ കഥ, പൊട്ടിച്ചിരിയുണർത്തി സബാഷ് ചന്ദ്ര ബോസ്

പൊട്ടിച്ചിരി ഉണർത്തി വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നടനും രചയിതാവുമായ വിഷ്ണു ഉണ്ണികൃഷ്ണനും, സംവിധായകനും നടനുമായ ജോണി ആന്റണിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിസി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സബാഷ് ചന്ദ്ര ബോസ്. വരുന്ന ഓഗസ്റ്റ് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് ആദ്യാവസാനം വരെ പൊട്ടിച്ചിരി ഉണർത്തുന്ന ട്രെയിലർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ കുറച്ചുനാൾ മുൻപ് ജയസൂര്യ റിലീസ് ചെയ്തിരുന്നു. ട്രെയിലറിൽ തന്നെ ചിരി വിരുന്ന് നൽകുന്നതുകൊണ്ട്. നല്ലൊരു എന്റെർടെയ്നർ ചിത്രം ആകാമെന്നാണ് ആരാധകർ പറയുന്നത്.

സംവിധായകനായ വിസി അഭിലാഷ് തന്നെയാണ് ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത്. 1980 കളിലെ തെക്കൻ കേരളത്തിലെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ഒരു കളർ ടിവി ഉണ്ടാക്കുന്ന പ്രശ്നമാണ് ചിത്രത്തിന്റെ പ്രേമയം എന്ന സൂചനയും ഇതിന്റെ ട്രെയിലർ നൽകുന്നുണ്ട്. ഇർഷാദ്, ധർമ്മജൻ,ജാഫർ ഇടുക്കി,സുധി കോപ്പ സ്നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്,അതിഥി ബാലു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്ദ്രൻസ് നായകനായെത്തിയ ആളൊരുക്കം എന്ന ചിത്രത്തിന്റെ സംവിധായകനാണ് വി.സി അഭിലാഷ്. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള അവാർഡും ഇന്ദ്രൻസിന് ലഭിച്ചിരുന്നു.

Leave a Comment