പൃഥ്വിരാജ് ചിത്രം കടുവയുടെ രണ്ടാംഭാഗം എത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് ഈ കാര്യം പറഞ്ഞത്. ചിത്രത്തിലെ അവസാന ഭാഗം കാണുമ്പോൾ ഇതിന്റെ 2 ഭാഗം വന്നാൽ നന്നായിരിക്കും എന്ന് പ്രേക്ഷകർക്ക് തോന്നുമെന്നും, രണ്ടാം ഭാഗത്തിൽ മലയാളത്തിലെ പ്രിയ താരങ്ങളായ മോഹൻലാലിലെനെയോ മമ്മൂട്ടിയെയോ കൊണ്ടുവരണം എന്നതാണ് തന്നെ ആഗ്രഹമെന്നും ജിനു അദ്ദേഹം നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.
നിലവിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അപ്പനായ കടുവാക്കുന്നേൽ കോരുത് മാപ്പ് യുടെ കഥയാണ് രണ്ടാംഭാഗത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് എന്നും. കടുവയുടെ ഒന്നാംഭാഗം തൊണ്ണൂറുകളിലെ കഥ പറയുമ്പോൾ രണ്ടാം ഭാഗം അമ്പതുകളിലും അറുപതുകളിലും പാലാ മുണ്ടക്കയത്തെ അവിടുത്തെ കുടിയേറ്റത്തിന്റെ കഥയുമാണ് പറയുന്നത് എന്നാണ് ജിനു എബ്രഹാം പറഞ്ഞത്. ഇതു താരങ്ങോടും ഈ കഥാപാത്രത്തെക്കുറിച്ച് പറയണമെന്നും, കഥയും സെറ്റ് ആക്കണം താൽപര്യം ആണെങ്കിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും തിരക്കഥാകൃത്ത് പറഞ്ഞു.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാജി കൈലാസ് ചിത്രമാണ് കടുവ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന വേഷത്തിലാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. ജൂൺ 30ന് സിനിമ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് മുൻപ് അറിയിച്ചിരുന്നത്. എന്നാൽ ചില പ്രശ്നങ്ങൾ നേരിട്ടതുകൊണ്ട് കടുവ സിനിമയുടെ റിലീസ് ജൂലൈ 7 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.
Be First to Comment