പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം നായകനായെത്തുന്നു. മലയാളത്തിലെ യുവ നടമാർക്കിടയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഷെയ്ൻ. യുവ താരനിരയെ അണിനിരത്തി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട് . ഷെയ്നെ കൂടാതെ ചിത്രത്തിൽ അർജുൻ അശോകൻ , ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജോണി ആന്റണി, മണിയൻപിള്ളരാജു അപ്പാനി ശരത് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറിലാണ് തുടങ്ങുക ചിത്രത്തിന്റെ നായിക നിർണയം അടക്കം മറ്റു വിവരങ്ങൾ ഉടൻ നൽകുമെന്നും ചിത്രത്തിന്റെ നിർമാതാക്കൾ അറിയിച്ചു, പ്രിയദർശനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഫോർ ഫ്രെയിംസ്, ബാദുഷാ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ. എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്.
നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത ഉല്ലാസം എന്ന ചിത്രമാണ് ഷെയ്നിന്റേതായി റിലീസിനായി കാത്തിരിക്കുന്നത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Be First to Comment