Press "Enter" to skip to content

ആണിനും പെണ്ണിനും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചിത്രം, ചതുരത്തെ കുറിച്ച് സിദ്ധാർഥ് ഭരതൻ

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത് റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചതുരം എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാർഥ് ഭരതനും, വിനോയ് തോമസും കൂടിയാണ്.

ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയും, എഡിറ്റിങ് നിർവഹിക്കുന്നത് ദീപു ജോസഫും ചേർന്നാണ്. അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഇപ്പോൾ പുതിയ പാതയിലൂടെ സഞ്ചരിച്ചു വെന്ന് ഈ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും വ്യത്യസ്തമായ പരീക്ഷണങ്ങൾ ആണ് സിനിമാലോകം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് മലയാള സിനിമ എ സർട്ടിഫൈഡ് സിനിമകളുടെ പാതകളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹോളിവുഡ് എന്ന എ സർട്ടിഫൈഡ് സിനിമയുടെ ട്രെയിലറും ടീസറും എല്ലാം ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്, ഇത്തരത്തിൽ ഒരു ചിത്രമാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനംചെയ്യുന്ന ചതുരം. ഈ ചിത്രത്തിനെ കുറിച്ച് സിദ്ധാർഥ് ഭരതൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

” ഈ ചിത്രം ലൈംഗികതയുള്ള ഒരു സിനിമയാണ് തുടക്കം മുതൽ ഒടുക്കം വരെ ഒരു ഇറോട്ടിക് സിനിമയില്ല, ഈ സിനിമയുടെ കഥയിൽ സെക്സ് ഒഴിച്ചുകൂടാൻ പറ്റില്ല . എ സർട്ടിഫിക്കറ്റ് എന്ന് പറയുമ്പോൾ പോലും ഇത് 18 വയസ്സിന് മുകളിലുള്ള നമ്മുടെ നാട്ടിലെ ഏതൊരാൾക്കും കാണാൻ പറ്റുന്ന സിനിമ തന്നെയാണ് എ സർട്ടിഫിക്കറ്റ് എന്ന് പറഞ്ഞാൽ അതിനെ എന്തോ ഭ്രാഷ്ട് ഉള്ളതുപോലെ കാണുന്നവർ ഇപ്പോഴും ഉണ്ട് പക്ഷേ ഈ കഥയിൽ ഇറോട്ടിസം അനിവാര്യമായ ഒന്നാണ്. 18 വയസ്സിനു മുകളിലുള്ള ആർക്കും അതിൽ ഒരു അലോസരം ആയിട്ട് ഒന്നും കാണില്ല തോന്നില്ല അടിസ്ഥാനപരമായി ഒരു ഡ്രാമയാണ് ഒരു പ്രണയകഥയാണ് ത്രില്ലെർ എലമെന്റ് ഉണ്ട്. ചെസ്സ് ഇതിൽ ഒരു പ്രധാന ഘടകമാണ് അതുകൊണ്ടാണ് ഈ ചിത്രത്തിന് ചതുരം എന്ന് പേരിട്ടത് എന്നും, സിദ്ധാർഥ് പറയുന്നുണ്ട്.

കുടുംബ ജീവിതത്തെ കുറിച്ച് പുതിയ കാലത്തിന്റെ കാഴ്ചപ്പാടുകൾ ചേർത്തിട്ടുള്ള ഒരു സബ്ജക്ടാണ് ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. ഒരു ആണിനും പെണ്ണിനും ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് ചതുരം പ്രായപൂർത്തിയായവർക്കുള്ള സിനിമ എന്ന് പറഞ്ഞാൽ അത് ആണിനു വേണ്ടി മാത്രം ഉള്ളത് എന്ന് അർത്ഥമില്ലല്ലോ, അതിനെ ശക്തമായി എതിർക്കുന്നുണ്ട് എന്നും ഇവിടെ സ്ത്രീകൾ പ്രായപൂർത്തിയായവർ അല്ലേ അവർക്ക് ഇതൊക്കെ കണ്ടു കൂടെ കുടുംബജീവിതത്തിലെ ലൈംഗിക സാന്നിധ്യം ആണ് നമ്മൾ സിനിമയിൽ പ്രതിഫലിപ്പിക്കാൻ നോക്കിയത്. സെക്സ് ഒരിക്കലും അശ്ലീലം അല്ലാലോ. ലൈംഗിക അതിക്രമങ്ങളോ ഭതൃ പീഡനങ്ങൾ ഉള്ള കുടുംബത്തിലെ കാര്യമല്ല പറയുന്നത് ഒരു സ്വാഭാവിക കുടുംബത്തിലെ ഭാര്യക്കും ഭർത്താവിനും ഇടയിലുള്ള ശുദ്ധമായ സ്നേഹവും രതിയും ഉണ്ടല്ലോ അതൊക്കെയാണ്. ഈ സിനിമയിലൂടെ കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു (Sidharth Bharathan About Chathuram Movie)

More from Film NewsMore posts in Film News »
More from KeralaMore posts in Kerala »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *