ഷാരൂഖാൻ നായകനായി എത്തുന്ന ചിത്രമാണ് ജവാൻ. തമിഴ് സിനിമ സംവിധായകൻ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ പ്രേക്ഷകർക്ക് ഏറെ ആകാംഷ നിറഞ്ഞ വാർത്തയായിരുന്നു വിജയ് അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നു എന്നത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമാവുകയും ചെയ്തിരുന്നു.
തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായ വിജയ്. ഷാരൂഖാന്റെ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ട്. സംവിധായകൻ അറ്റ്ലിയും വിജയും തമ്മിൽ ഉള്ള സൗഹൃദത്തിന്റെ പുറത്താണ് ഇതെന്നും അറിയാൻ സാധിച്ചു. വിജയ് നായകനായി എത്തിയ തെരി, മെർസൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് അറ്റ്ലി ആയിരുന്നു.
ജവാന്റെ ഷൂട്ട് ഈ വർഷം തന്നെ ആരംഭിക്കും എന്നും, സെപ്റ്റംബറിൽ വിജയ് ജോയിൻ ചെയ്യും എന്നും റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അതിഥി വേഷം ആയതുകൊണ്ടുതന്നെ ഒരു ദിവസത്തെ ചിത്രീകരണത്തിൽ മാത്രമേ വിജയ് ഭാഗമാവുകയുള്ളു. എന്നാൽ അതെ സമയം വിജയ് ചിത്രത്തിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
അടുത്ത വർഷം ജൂൺ രണ്ടിനെ ചിത്രം തിയേറ്ററിൽ എത്തും. ഷാരൂഖാനെ ഒപ്പം നയൻതാരയും പ്രധാന കഥാപാത്രമായി എത്തും. ചിത്രത്തിന്റെ ടീസർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. 5 ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
Thalapathy Vijay in Shahrukh khan’s Jawan