വാശി ഇന്നുമുതൽ പ്രദർശനത്തിന് എത്തുന്നു, തിയേറ്റർ ലിസ്റ്റ്  ഇതാ

കീർത്തി സുരേഷും ടോവിനോ തോമസും പ്രധാനവേഷങ്ങളിലെത്തുന്ന വാശി ഇന്നുമുതൽ പ്രദർശനത്തിനെത്തുന്നു .  നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ജാനിസ് ചാക്കോ സൈമണിന്റെതാണ് ചിത്രത്തിന്റെ കഥ.

അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീർത്തിയും ടോവിനോയും ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ ഉടനീളം വാശിയേറിയ ഇരുവരുടെയും പോരാട്ടങ്ങളും കാണാൻ സാധിക്കും. വാദിക്കും പ്രതിക്കും ആയാണ് ഇരുതാരങ്ങളും കോടതിയിൽ വാദത്തിന് എത്തുന്നത്.

രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. അച്ഛനായ സുരേഷ് കുമാറിന്റെ ബാനറിലുള്ള സിനിമയിൽ കീർത്തി അഭിനയിക്കുന്നു എന്ന പ്രേത്യേകതയും ഇതിനുണ്ട്. റോബി വർഗീസ് രാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. വിനായക് ശശികുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. മഹേഷ് നാരായണനാണ് സിനിമയുടെ ചിത്രസംയോജനം നടത്തിയിരിക്കുന്നത്.വളരെ പ്രസക്തമായ ഒരു കാര്യമാണ് വാശി എന്ന സിനിമ പറയുന്നതെന്നും, സിനിമയിൽ തന്റെ കൂടെ അഭിനയിച്ച കീർത്തി സുരേഷിനും  ടോവിനോ തോമസ് നന്ദി പറഞ്ഞിരുന്നു.

പ്രദർശനത്തിനെത്തുന്ന തീയേറ്ററുകളുടെ ലിസ്റ്റ് ഇതാ