ദളപതിയുടെ അറുപത്തിയാറാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ഇളയദളപതി വിജയിയുടെ അറുപത്തിയാറാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “വാരിസ്” എന്നാണ് ചിത്രത്തിന്റെ പേര്. പ്രശസ്ത തെലുങ്ക് സംവിധായകനായ വംശി പൈടിപ്പളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.”ബോസ് തിരികെ വരുന്നു എന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയിട്ടുള്ളത്.

ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ജൂൺ 21ന് റിലീസ് ചെയ്യും എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ നേരെത്തെ പറഞ്ഞിരുന്നു. ശ്രീ വെങ്കിഡേശ്വര ക്രിയേഷന്റെ ട്വിറ്റർ പേജിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.”അവൻ വീണ്ടും വരുന്നു ” എന്ന അടിക്കുറിപ്പോടുകൂടിയാണ് പോസ്റ്റർ പുറത്തിറങ്ങാൻ പോകുന്ന വിവരം നിർമ്മാതാക്കൾ അറിയിച്ചിട്ടുള്ളത്.

ചിത്രം തമിഴിൽ “വാരിസ് “എന്ന പേരിലും തെലുങ്കിൽ “വരസുഡു ” എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. പിൻഗാമി, അവകാശി എന്നൊക്കെയാണ് മലയാളത്തിലുള്ള അർത്ഥം.
രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്നത്.ആദ്യമായാണ് വിജയിയുടെ നായികയായി രശ്മിക എത്തുന്നത്.

13 വർഷത്തിന് ശേഷം പ്രകാശ് രാജും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്, പ്രധാന വേഷത്തിൽ തന്നെയാണ് പ്രകാശ് ചിത്രത്തിൽ എത്തുന്നത്. ഇവർ ഒന്നിച്ച ഗില്ലി, പോക്കിരി എന്നീ മികച്ച വിജയം നേടിയ ചിത്രങ്ങളാണ്. ചിത്രത്തിൽ ഒരതിഥി വേഷത്തിൽ പ്രഭു ദേവ എത്തുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ കൊറിയോഗ്രാഫർ ആയി എത്തുന്നത്.

Leave a Comment