വിക്രം സിനിമയുടെ വിജയത്തിൽ നടൻ സൂര്യയ്ക്ക് റോളക്സ് വാച്ച് സമ്മാനിച്ച് കമലഹാസൻ. കമലഹാസൻ തന്റെ കൈയിലെ സ്വന്തം വാച്ച് ആണ് സൂര്യയ്ക്ക് സ്നേഹോപകാരം ആയി സമ്മാനിച്ചത്.
സിനിമയുടെ അവസാന ഘട്ടത്തിൽ റോളക്സ് എന്ന വില്ലൻ കഥാപാത്രമായാണ് സൂര്യ എത്തിയത്. വളരെ സ്വീകാര്യതയാണ് ഈ ചിത്രത്തിലൂടെ സൂര്യക്ക് ലഭിച്ചത് വളരെ മികച്ച പ്രകടനവും കൂടിയായിരുന്നു സൂര്യയുടെത്.
കമല ഹാസനെ നായകനാക്കി ലോകേഷ് കനക രാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ജൂലൈ എട്ടിനാണ് ചിത്രം ഡി സി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നത്. ഈ വിവരം ഔദ്യോഗികമായി തന്നെ ഹോട്ട് സ്റ്റാർ പ്രഖ്യാപിച്ചുകഴിഞ്ഞു. തീയറ്ററുകളിൽ പുതിയ ചരിത്രം എഴുതി തമിഴ്നാടിന്റെ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ഈ മാസ് ആക്ഷൻ ചലച്ചിത്രം ലക്ഷങ്ങൾ കാത്തു കാത്തു ഇരിക്കുകയാണ് ഒ ടി ടി യിലെത്താൻ.
409 കോടിയിലധികം രൂപ ഈ സിനിമ ഗ്രോസ്സ് കളക്ഷൻ നേടിയിട്ടുണ്ട് തമിഴ്നാട് ഇൻഡസ്ട്രിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രം കൂടിയാണിത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. അതിഥി വേഷത്തിൽ സൂര്യ ഈ ചിത്രത്തിൽ എത്തുന്നുണ്ട്, തന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രത്തിലൂടെ നടന്നതെന്ന് സൂര്യ അഭിപ്രായപ്പെട്ടിരുന്നു. കമലഹാസന്റെ കൂടെ അഭിനയിക്കാൻ പറ്റിയത് തന്റെ സ്വപ്ന സാക്ഷാത്കാരം ആണെന്നും സൂര്യ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Be First to Comment