മലയാളത്തിലെ ആദ്യത്തെ ട്രഷർ ഹണ്ട് ചിത്രം, നായകനായി വിനീത്, ട്രെയിലർ പുറത്തിറങ്ങി

സാജൻ ആന്റണി സംവിധാനം ചെയ്ത് വിനീത് കുമാർ നായകനായെത്തുന്ന ” സൈമൺ ഡാനിയേൽ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി . മമ്മൂട്ടി ആണ് ചിത്രത്തിന്റെ ട്രെയിലെർ പുറത്തുവിട്ടത്. ദിവ്യ പിള്ളയാണ് ചിത്രത്തിൽ വിനീത് കുമാറിന്റെ നായികയായെത്തുന്നത്. ആഗസ്റ്റ് 19 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ആദ്യത്തെ ട്രഷർ ഹണ്ട് ചിത്രമാണിത്.

ജസ്റ്റിൻ ജോസ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ഈ ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫ് ആണ്, സംഗീത സംവിധാനം നിർവഹിക്കുന്നതിന് വരുൺ കൃഷ്ണയാണ്. ലിജോ ലൂയിസ് കലാസംവിധാനം ഇന്ദുലാൽ കവീട് സോങ് ഡിസൈനറും ആണ് . മേക്കപ്പ് ചെയ്തിരിക്കുന്നത് മഹേഷ് ബാലാജിയാണ്.

മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ട്രഷറർ ഹണ്ട് സിനിമ ഒരുങ്ങുന്നത്. സസ്പെൻസുകൾ നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയിലർ. മൈ ഗ്രേഡ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ രാകേഷ് കുര്യാക്കോസ് ചിത്രത്തിന്റെ രചനയും, നിർമ്മാണവും, ഛായ ഗ്രഹണവും നിർവഹിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു വിനീത് കുമാർ. പിന്നീട് സംവിധായകൻ വേഷത്തിലെത്തിയ താരം ഡിയർ ഫ്രണ്ട്, ഫഹദ് ഫാസിൽ നായകനായി എത്തിയ അയാൾ ഞാനല്ല എന്ന ചിത്രത്തിന്റെ സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.

Leave a Comment