സോഷ്യൽ മീഡിയയിലെ മിന്നുന്ന താരങ്ങളാണ് നടൻ കൃഷ്ണകുമാറിന്റെ മക്കൾ. നാല് സഹോദരിമാരും ചേർന്ന് വളരെ മനോഹരമായ നൃത്തചുവടുകളുമായാണ് സഹോദരിമാർ എത്തിയിരിക്കുന്നത്. സിംഗപ്പൂരിൽ അവധി ദിനങ്ങൾ ആഘോഷിക്കുന്ന താര കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇതിനോടൊപ്പം നാലു സഹോദരിമാർ ചേർന്ന് കിടിലൻ നൃത്തച്ചുവടുകളും വെക്കുന്നുണ്ട്. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നീ നാലു സഹോദരിമാർക്ക് കൂടിച്ചേർന്ന് അഹാഷിദിക എന്ന പേരിൽ ഒരു അക്കൗണ്ടും ഈ സഹോദരിമാർക്ക് ഉണ്ട്.
സിംഗപ്പൂരിലെ മറീന ബേയുടെ മുൻവശത്തുള്ള ഒരു മറീന ബേ സാൻഡ്സ് എന്ന റിസോർട്ടിൽ നിന്നുള്ള വീഡിയോകളാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരമായാണ് പാട്ടുകൾക്ക് നാല് സഹോദരിമാർ ചുവട് വയ്ക്കുന്നത് ഇതുകൂടാതെ അമ്മയും മക്കളും ഒന്നിച്ച് കടലിന്റെ ഭംഗി ആസ്വദിച്ചു ഡിന്നർ കഴിക്കുന്ന വീഡിയോയും താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
വളരെ സൂപ്പറായി, കിടിലൻ പെർഫോമൻസ് തുടങ്ങിയ കമന്റുകളും സഹോദരിമാരുടെ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഇതിനുമുൻപും അഹാന കൃഷ്ണയും സഹോദരിമാരും ചേർന്ന് കിടിലൻ ഡാൻസ് പെർഫോമൻസ് ആരാധകർക്കായി സമ്മാനിച്ചിട്ടുണ്ട് അതെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ഈ ഡാൻസും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു നിരവധി പേരാണ് താരങ്ങളുടെ വീഡിയോക്ക് കമന്റുകൾ എത്തിയിരിക്കുന്നത്. (viral dance performance by ahaana krishna and sisters)
Be First to Comment