നീണ്ട ഇടവേളയ്ക്കു ശേഷം ഒരു ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി ജനപ്രിയനായകൻ ദിലീപ്. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താര രാജാവായിരുന്നു ദിലീപ്. പിന്നീട് പല വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും പ്രതിസന്ധികൾ കൊണ്ട് ഒരുപാട് പരാജയങ്ങൾ നേരിടേണ്ടി വന്നു ഇപ്പോഴും കോടതി കയറി ഇറങ്ങാനുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത് അതിനിടയിലും ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് ദിലീപ്.

ദിലീപ് റാഹി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വോയ്‌സ് ഓഫ് സത്യ നാഥന്റെ രണ്ടാം ഷെഡ്യൂൾ ആണ് ഇപ്പോൾ മുംബൈയിൽ പുനരാരംഭിച്ചത് ദിലീപ് മകരന്ദ് ദേശ്പാണ്ഡെ,വീണ നന്ദകുമാർ എന്നിവരും ചിത്രത്തിലെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്തു. ജഗപതി ബാബുവാണ് ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വീണ നന്ദകുമാറും അനുശ്രീയും ആണ് ദിലീപിന്റെ നായികമാരായി എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

കേരളത്തിൽ അധികം ലൊക്കേഷനുകൾ ഇല്ല എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് മുംബൈ,ഡൽഹി, രാജസ്ഥാൻ,ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം നടക്കുക. കോമഡിക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത് റാഫി തന്നെയാണ് . കഴിഞ്ഞദിവസം ദിലീപ് പങ്കുവച്ച ഒരു മാസ് വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ബാദുഷ സിനിമാസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എ ൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രജിൻ ജെ. പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.