മലയാളത്തിന്റെ പ്രിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലെത്തിയത് പിന്നീട് ഒട്ടനവധി നിരവധി കഥാപാത്രങ്ങൾ താരം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ് ഇപ്പോൾ അനുശ്രീ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ശ്രീ കൃഷ്ണജയന്തിയായ ഇന്ന് നാടെങ്ങും ആഘോഷപരിപാടികൾ ആണ്. അതിനിടയിൽ കൃഷ്ണവേഷം ധരിച്ചുകൊണ്ടുള്ള അനുശ്രീയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ ചിത്രങ്ങൾക്കൊപ്പം ശ്രീകൃഷ്ണ ജയന്തിയുടെ ആശംസയും താരം പങ്കുവെക്കുന്നുണ്ട്. നിതിൻ നാരായണനാണ് ഇരു താരങ്ങളുടെയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അനുശ്രീക്കൊപ്പം അക്ഷര സമേഷ് ആണ് രാധയായി എത്തിയിരിക്കുന്നത്. രാധ കൃഷ്ണ പ്രണയം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം.
അനുശ്രീ പോസ്റ്റിൽ കുറിച്ചതിങ്ങനെ:
ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ..
അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാൻ്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ… (Actress Anusree)