പട്ടുപാവാടയിൽ കിടിലൻ മേക്കോവറുമായി എസ്തർ അനിൽ – Esther Anil

ബാലതാരമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് എസ്തർ അനിൽ.ജയസൂര്യ പ്രധാനവേഷത്തിലെത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. പിന്നീട് ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ ദൃശ്യത്തിലൂടെ ആണ് എസ്തർ മലയാളികളുടെ ശ്രദ്ധ നേടിയത് .

പിന്നീട് ദൃശ്യത്തിലെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ്.

പട്ടുപാവാടയിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. റോസ് ആൻഡ് ഗ്രീൻ കോമ്പിനേഷൻ ഉള്ള പട്ടുപാവാട ആണ് താരം ധരിച്ചിരിക്കുന്നത് ഒരു അരഞ്ഞാണം മാത്രം ആണ് ആഭരണമായി ഉപയോഗിച്ചത്. മിനിമൽ മേക്കപ്പും തലയിൽ ചൂടിയ നീളമുള്ള പൂമാലയും താരത്തിന്റെ ഭംഗി കൂട്ടുന്നു.

“ദി കളർഫുൾ ജാസ്മിൻ “എന്നാണ് ഫോട്ടോ ഷൂട്ടിന് താരം ക്യാപ്ഷൻ നൽകുന്നത്. സ്റ്റൈയലിങ്‌ അഫ്ഷീൻ ഷാജഹാൻ ആണ്. ഹിലാൽ മൻസൂർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഷഹാന സജാദ് ആണ് താരത്തിന്റെ മേക്കപ്പിന് പിന്നിൽ.

ഫ്ലവേഴ്സിലെ ടോപ് സിംഗർ റിയാലിറ്റിഷോയിൽ അവതാരകയായും താരം പ്രവർത്തിച്ചിട്ടുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്. മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട് കമലഹാസൻ നായകനായ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപ നാശനം എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.മോഡേൺ വേഷങ്ങൾ ധരിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ടിന് വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും അതൊന്നും എസ്തർ മറുപടി നൽകാറില്ല.(Esther Anil New Photoshoot)

Leave a Comment