മലയാളത്തിന്റെ ബ്യൂട്ടി ക്വീൻ, പുതു ചിത്രങ്ങൾ പങ്കുവെച്ച് ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന്റെ നായികയായി ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഗായത്രി സുരേഷ്. Gayathri Suresh new photoshoot

നിരവധി സിനിമകളിലൂടെയും മറ്റും താരം ജനഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ്. ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന സെറ്റ് സാരിയിൽ സുന്ദരിയായി എത്തിയ ചിത്രങ്ങളാണ് ഗായത്രി സുരേഷ് പങ്കുവെച്ചിരിക്കുന്നത്.

ട്രഡീഷണൽ രീതിയിലുള്ള സ്വർണ കസവ് സാരി ഉടുത്ത് വളരെ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

ഓണം സ്പെഷ്യൽ ചിത്രങ്ങൾ ആണോ എന്ന കമന്റുകളും താരത്തിന്റെ ചിത്രത്തിന് വരുന്നത് പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞതോട് കൂടിയാണ് ട്രോളുകളിൽ ഗായത്രി സജീവമായത്.

പിന്നീട് മുഖ്യമന്ത്രിയോട് ട്രോളുകൾ നിർത്തണമെന്ന ആവശ്യവുമായി എത്തിയ ഗായത്രിയുടെ ലൈവും വൈറലായിരുന്നു. പിന്നീട് ട്രോളന്മാർ ഗായത്രിയെ ട്രോളുകൾ കൊണ്ട് പൊങ്കാലയിട്ടു എന്ന് തന്നെ പറയാം.

ഒരു മെക്സിക്കൻ അപാരത, ഒരേ മുഖം, നാം, സഖാവ്, ചിൽഡ്രൻസ് പാർക്ക്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം തുടങ്ങിയ ചിത്രങ്ങളിലും ഇതുകൂടാതെ അന്യഭാഷാ ചിത്രങ്ങളിലും ഗായത്രി സുരേഷ് മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്.

Leave a Comment