ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ടിക്ക് ടോക് താരം വിനീത് എന്ന യുവാവിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ഉണ്ണിമുകുന്ദന്റെ ഭാവത്തിലുള്ള റീൽസ് പങ്കു വച്ചു കൊണ്ടാണ് വിനീത് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഉണ്ണിമുകുന്ദന്റെ മുഖച്ഛായ ഉണ്ട് എന്നാണ് പലരും വിനീതിന്റെ റീൽസുകൾക്ക് കമന്റുകൾ നൽകുന്നത്. വിനീത് അറസ്റ്റിലായതിനെ തുടർന്ന് അയാൾ ചെയ്ത പല വീഡിയോകളും സമൂഹമാധ്യമങ്ങളും വീണ്ടും പ്രചരിക്കുകയാണ് ഇതിനു പിന്നാലെ ഉണ്ണിമുകുന്ദൻ പല പോസ്റ്റുകൾക്കും കമന്റുകൾ വരുന്നുണ്ട്.
അത്തരത്തിൽ ഒരു പോസ്റ്റിന് ഉണ്ണിമുകുന്ദൻ നൽകിയ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ” ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു, എന്നാണ് ഒരു വിരുതൻ ഉണ്ണിമുകുന്ദന്റെ പോസ്റ്റിനു താഴെയായി കുറിച്ചത്. എന്നാൽ ഇപ്പോൾ ഉണ്ണിമുകുന്ദൻ തന്നെ ആ കമന്റിന് മറുപടിയും നൽകുന്നുണ്ട് “ഞാൻ ഇപ്പോൾ ജയിലിലാണ്. ഇവിടെ ഇപ്പോൾ ഫ്രീ വൈഫൈ ആണ് നീയും വായോ” എന്നാണ് ആ വിരുതന് ഉണ്ണിമുകുന്ദൻ നൽകിയ കമന്റ്.
എന്തായാലും ഉണ്ണിയേട്ടന്റെ മറുപടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു ഉണ്ണിയേട്ടൻ റോക്ക്സ്,ഉണ്ണിയേട്ടൻ പൊളിച്ചു, ഉണ്ണിയേട്ടൻ മാസ്സാണ് തുടങ്ങിയ കമന്റുകൾ കൂടാതെ നിരവധി ലൈക്കുകളും ഈ പോസ്റ്റിന് ലഭിക്കുന്നുണ്ട്.