പുളിമൂട്ടിൽ സിൽക്‌സിന്റെ ഉദ്ഘാടന വേദിയിൽ തിളങ്ങി ഭാവന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. മലയാളത്തിലൂടെ ആണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത് എങ്കിലും അന്യഭാഷ ചിത്രങ്ങളിൽ തിരക്കുള്ള താരമാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്. ഇപ്പോൾ താരം പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പുളിമൂട്ടിൽ സിൽക്സിന്റെ പാലായിലെ ഷോറൂം ഉദ്ഘാടനത്തിനെത്തിയ മനോഹരമായ വീഡിയോയാണിത്. സാരിയിൽ അതീവ സുന്ദരിയായാണ് താരം ഉദ്ഘാടന വേദിയിൽ എത്തിയത്. പാലയിൽ ഒരുപാട് നാളുകൾക്കു ശേഷമാണ് എത്തുന്നതെന്നും താരം പറയുന്നുണ്ട് കൂടാതെ കടയിലെ ജീവനക്കാരി ഭാവനയ്ക്ക് സാരിക്ക് ഉടുപ്പിച്ചു കൊടുക്കുന്നതും കാണാം. പുളിമൂട്ടിൽ സിൽക്സിന്റെ ഓണം കളേഴ്സിന്റെ പുതിയ സെക്ഷനെ താരം പരിചയപ്പെടുത്തുന്നുണ്ട്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. ഇപ്പോൾ മലയാളസിനിമയിൽ താരം അത്ര സജീവമല്ലെങ്കിലും ഒരുകാലത്ത് മലയാളത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച താരം ആയിരുന്നു ഭാവന. കന്നട സിനിമ നിർമ്മാതാവായ നവീൻ ചന്ദ്രയുമൊത്തുള്ള വിവാഹത്തിനുശേഷം കന്നട സിനിമാലോകത്തെ മരുമകളായി ഭാവന മാറുകയും ചെയ്തു. ഇതിനോടകം തന്നെ നിരവധി കന്നഡ സൂപ്പർസ്റ്റാറുകളുടെ കൂടെ മികച്ച സിനിമകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ആദം ജോൺ എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ചത്. (Pulimoottil Silks Inaugurated by actress Bhavana)