അനുശോചനം അറിയിച്ച് മുഖ്യമന്ത്രി, ‘ലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭ’ – CM Pinaryi Vijayan About Prathap Pothen

CM Pinaryi Vijayan About Prathap Pothen:- സംവിധായകനും, നടനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. ലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാള സിനിമയിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ സഞ്ചരിച്ച കലാകാരൻ. ലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി. സംവിധായകൻ എന്ന നിലയിലും, നിർമാതാവ് എന്ന നിലയിലും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻകൂടിയായിരുന്നു അദ്ദേഹം. ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടു നിന്നു എങ്കിലും സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല.

പഴയകാല ചിത്രങ്ങൾ മുതൽ പുത്തൻ തലമുറയുടെ പ്രിയപ്പെട്ട നിരവധി ഹിറ്റ് ചിത്രങ്ങളിൽ വരെ മികച്ച നടനായും സംവിധായകനായതും അദ്ദേഹത്തിന് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ കൃത്യമായ അഭിപ്രായങ്ങൾ നടത്തിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.തൻറെ അവസാനകാലത്തും സിനിമാരംഗത്ത് സജീവമായി തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്കൊപ്പം പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Pinaryi Vijayan About Prathap Pothen