KSRTC ശമ്പള വിതരണം മറ്റന്നാൾ മുതൽ, ആദ്യം ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും – KSRTC Salary

തിരുവനന്തപുരം: ശമ്പള വിതരണം മാറ്റണം മുതൽ ആരംഭിക്കും, ജൂൺ മാസത്തിലെ ശമ്പളം ആദ്യം നൽകും. ഡ്രൈവർമാർക്കും കണ്ടക്ടർ മാർക്കും ആയിരുന്ന ആദ്യ ഘട്ടത്തിൽ ശമ്പളം നൽകുക എന്ന് അറിയിച്ചു. 50 കോടി രൂപ സഹായമായി സർക്കാരിൽ നിന്നും ലഭിച്ചു. മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാനായി 79 കോടി രൂപ ആവശ്യമാണ്, കെ എസ് ആർ ടി സി അറിയിച്ചു.

65 കോടി രൂപ സർക്കാരിൽ നിന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും ഫയൽ മടക്കുകയാണ് ഉണ്ടായത്. വീണ്ടും സർക്കാരിനെ സമീപിച്ചപ്പോഴാണ് അടിയന്ദിരമായി 50 കോടി രൂപ അനുവദിച്ചത്. എല്ലാ മാസവും അഞ്ചിന് മുൻപായി ശമ്പളം നൽകണം എന്നാണ് കോടതി ഉത്തരവ്.

ശമ്പള വിതരണത്തിനായി ധന വകുപ്പിനോട് സഹായം തേടിയിരുന്നതായി മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു. ധന സഹായം കിട്ടിയാൽ ഉടൻ ശമ്പളം നൽകും എന്നും അദ്ദേഹം അറിയിച്ചു. നിർത്തിവെച്ച റൂട്ടുകളിലെ സർവീസുകൾ ഘട്ടം ഘട്ടമായി പുരാനാരംഭിക്കും. അതികം വൈകാതെ തന്നെ എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിക്കും.

#KSRTC Salary

Leave a Reply

Your email address will not be published. Required fields are marked *