കണ്ണൂരിൽ അമ്മയുടെ കൺമുന്നിൽ വെച്ച് ട്രെയിനിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. അലവിൽ നിച്ചു വയൽ സ്വദേശി നന്ദിത പി. (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറക്കൽ ഗേറ്റിൽ വെച്ചാണ് ഈ ദാരുണ സംഭവം നടന്നത് .
നന്ദിതയെ അമ്മയാണ് സ്കൂളിൽ കൊണ്ടുവിടാറു ഉള്ളത്. എന്നാൽ ഇന്ന് റെയിൽവേ ക്രോസിന് അപ്പുറത്താക്കി മടങ്ങാൻ ഒരുങ്ങുകയായിരുന്നു അമ്മ. പഠിക്കുന്ന സ്കൂളിലെ ഒരു കുട്ടി ലെവൽ കോസ് ക്ലോസ് ചെയ്യുന്നത് കണ്ട് ആ കുട്ടിയോടൊപ്പം പോകാനാണ് നന്ദിത കരുതിയത്. ആ കുട്ടി ലെവൽ ക്രോസ്സ് കടന്നു മുറിച്ചു കടന്നു പോകുമ്പോൾ നന്ദിതയും പിന്നിലുണ്ടായിരുന്നു.
ലെവൽ ക്രോസിന്റെ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു ഗേറ്റിന് താഴെ കൂടെ ട്രാക്കിലേക്ക് കടന്ന നന്ദിത ട്രെയിൻ വരുന്നത് കണ്ടില്ല. പിന്നീട് നന്ദിതയെ ട്രെയിൻ ഇടിക്കുക ആയിരുന്നു ഈ സമയം നന്ദിതയുടെ അമ്മ ലെവൽക്രോസിൽ അപ്പുറത്തു തന്നെ ഉണ്ടായിരുന്നു. പിന്നീട് അവിടെയുള്ള നാട്ടുകാർ ഓടി കൂടി നന്ദിതയെ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.