നരേൻ സിനിമാസ്റ്റൈലിൽ യുവാക്കളുടെ തടി പിടുത്തം, ജീവൻ പണയപ്പെടുത്തിയ അതിസാഹസം

നരേൻ സിനിമാസ്റ്റൈലിൽ യുവാക്കളുടെ തടി പിടുത്തം. പ്രളയവും മഴക്കെടുതികളും നടന്നുകൊണ്ടിരിക്കെ മഴ ആഘോഷമാക്കുകയാണ് യുവതലമുറ. കുത്തൊലിക്കുന്ന പുഴയിലൂടെ വരുന്ന തടികളെ അതി സാഹസികമായി പിടികൂടാൻ ശ്രമിക്കുന്ന യുവാക്കളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മൂന്ന് യുവാക്കൾ ആറ്റിലേക്ക് എടുത്തു ചാടുന്നത് കാണാം പിന്നീട് ഒഴുക്കിന്റെ വേഗത ക്കെതിരെ നീന്തി ആദ്യം ഒരാൾ തടിയുടെ മുകളിലെത്തി പിന്നീട് രണ്ടാമനും വൈകാതെ മൂന്നാമനും. ജീവൻ പണയപ്പെടുത്തി ആരെയും കോരിത്തരിപ്പിക്കുന്ന ഈ സാഹസം നടത്തിയത് കോട്ടമൺപാറ സ്വദേശികളായ രാഹുൽ സന്തോഷ്‌, നിഖിൽ ബിജു, വിപിൻ സണ്ണി തുടങ്ങിയവരാണ്.

ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരെ ഒരു കിലോമീറ്റർ ദൂരം തടിയിരുന്ന് യാത്രയും ഇവർ നടത്തി.പക്ഷേ തടി കരയ്ക്കടുപ്പിക്കാൻ ഉള്ള ശ്രമം പരാജയപ്പെട്ടതോടെ മൂവരും കരയിലേക്ക് കയറി. ഇവരുടെ സുഹൃത്തായ അർജ്ജുനാണ് വീഡിയോ മൊബൈൽ ചിത്രീകരിച്ചത് നരേൻ സിനിമയിലെ ഗാനം കൂടി ഇതിന്റെ ബാഗ്രൗണ്ട് ആയി വന്നതോടെ നിമിഷനേരംകൊണ്ട് ആണ് ഈ സോഷ്യൽ മീഡിയയിൽ ഗാനം വൈറലായത്.

എന്റെ പത്തനംതിട്ട എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ അതിസാഹസികമായി ജീവൻ പണയം ചെയ്ത് തടി പിടിക്കാൻ ഓടിയവർക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ മഴക്കാലത്ത് പുഴയിലൂടെ വരുന്ന തടികളെ പിടിക്കാൻ യുവാക്കൾ ഇറങ്ങാറുണ്ട് എന്നും അടുത്തുള്ള ഗ്രാമത്തിൽ നിന്നും ആളുകൾ വരാറുണ്ടെന്നും ഇവിടെയുള്ള പ്രദേശവാസികൾ പറഞ്ഞു.

Leave a Comment