കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നതായി കാലാവസ്ഥാ കേന്ദ്രം ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

   
 

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നതായി കാലാവസ്ഥാ കേന്ദ്രം രണ്ടു ദിവസങ്ങളിൽ ആയി ശക്തമായ മഴ തന്നെ ആണ് പെയ്യുന്നതു. കേരളത്തിൽ പടിഞ്ഞാറൻ ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ 10 ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് പുറമെ, മൂന്നിടങ്ങളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വടക്കൻ – കർണ്ണാടക തീരപ്രദേശത്തിന് മുകളിലും തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിലും വടക്കൻ മധ്യപ്രദേശിന്‌ മുകളിൽ ഓരോ ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. അതിന് പുറമെ,

 

ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദ സാധ്യതയും നിലനിൽക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മിതമായതോ ഇടത്തരമോ ആയ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് അറിയിക്കുന്നു. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പുഴകളിലും ഡാമുകളിലും ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ് , മുല്ലപെരിയാർ ഡാമിലെ ജലനിരപ്പും കരമാധിദമായി ഉയർന്നു എന്നും റിപോർട്ടുകൾ വരുന്നു , ഡാമിന്റെ ശോചനീയാവസ്ഥ എല്ലാവരെയും ആശങ്കയിൽ ആക്കുകയും ചെയുന്നു ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *