അയാൾ കഥയെഴുതുകയാണ് സിനിമ പരാജയം എന്ന് സിദ്ദിഖ്! പരാജയം ആയിരുന്നോ?

പല ആരാധകരും സിനിമ പ്രേമികളും അയാൾ കഥ എഴുതുകയാണ് എന്ന സിനിമ പരാജയമാണോ എന്ന് പല സോഷ്യൽ മീഡിയകളിലും ചോദിച്ചെത്തിയിരുന്നു. സത്യത്തിൽ എന്താണ് സംഭവിച്ചത് ?

 

കമലിന്റെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ സിനിമയാണ് അയാൾ കഥയെഴുതുകയാണ്. മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത് . ഡിറെക്ടർ സിദ്ധിഖിന്റെ ആയിരുന്നു കഥ . നടൻ ശ്രീനിവാസനായിരുന്നു തിരക്കഥ ഒരുക്കിയത്. ഈ സിനിമയുടെ തിരിച്ചടിയെ പറ്റി സംസാരിക്കുന്ന സിദ്ധിഖിന്റെ വാക്കുകളാണ് ഇപ്പോൾ പടം പരാജയമാണോ എന്ന് ചൂണ്ടിക്കാണിക്കുന്നത് . സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ടു ധ്രുവങ്ങളിൽ ആയതിനാലാണ് സിനിമ ശ്രദ്ധിക്കാണ്ട് പോയതെന്ന് സിദ്ധിഖ് പണ്ട് പറഞ്ഞിരുന്നു .

 

വീണ്ടും സിദ്ധിഖിന്റെ അഭിമുഖങ്ങൾ വൈറൽ ആയി തുടങ്ങിയപ്പോഴാണ് വീണ്ടും സിനിമയെ കുറിച്ചു ചർച്ച ചെയ്യുന്നത് . സത്യത്തിൽ അയാൾ കഥയെഴുതുകയാണ് എന്ന സിനിമ അന്ന് വൻ വിജയമായിരുന്നു . 1998 ൽ പ്രേക്ഷകർ ഏറ്റെടുക്കുകയും തിയേറ്ററിൽ 100 ദിവസം ഓടുകയും ചെയ്ത ഈ സിനിമ എന്തുകൊണ്ടാണ് പരാജയം എന്ന് പറയുന്നതെന്ന് ചോദിച്ചാണ് ഇന്ന് പലരും രംഗത്തെത്തിയത്.https://youtu.be/kji9VTX4lNo

Leave a Comment