ഒറ്റ ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്ക് അടിച്ച ആ വീഡിയോ ഇതാണ്

ഒറ്റ ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്ക് അടിച്ച ആ വീഡിയോ ഇതാണ്…! മനുഷ്യരും മൃഗങ്ങളും ആയിട്ടുള്ള ആത്മ ബന്ധത്തിന്റെ ഒട്ടനവധി ദൃശ്യങ്ങൾ നമ്മൾ ഇതിനു മുന്നേ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരെണ്ണം ഇത് ആദ്യമായിട്ട് തന്നെ ആയിരിക്കും. ഇതിൽ ഒരു നായയും അതുപോലെ നായയുടെ യജമാനനും തമ്മിൽ ഉള്ള സ്നേഹത്തിന്റെ നേർ കാഴ്ചകൾ ആണ് കൊടുത്തിരിക്കുന്നത്. അതും കാലിനു പരിക്കേറ്റു ആംബുലൻസ് ഇൽ കൊണ്ട് പോയിരുന്ന തന്റെ യജമാനന്റെ പുറകിലൂടെ ഓടിപോയി കിലോമീറ്ററുകളോളം ആണ് ഈ നായ സഞ്ചരിച്ചത്. ഇത് കേട്ടപ്പോൾ തന്നെ അവർ തമ്മിലുള്ള ആത്മബന്ധം എത്രത്തോളം ആണ് എന്നത് പിടി കിട്ടി കാണും.

അത്തരത്തിൽ നായ പിന്നാലെ വരുന്നത് കണ്ട ആംബുലൻസ് ഡ്രൈവർ കുറച്ചു കഴിഞ്ഞാൽ നായ ക്ഷീണിച്ചു കൊണ്ട് പിന് മാറും എന്ന് കരുതിയെങ്കിലും ഡ്രൈവർക്ക് ആ ഊഹം തെറ്റി പോയി. ചീറി പായുന്ന ആംബുലൻസിന്റെ പിൻ തുടർന്ന് കൊണ്ട് ഈ നായ കിലോമീറ്ററുകളോളം ആണ് ഓടിയത്. പിന്നീട് ആംബുലൻസ് ഡ്രൈവർ വാഹനം നിർത്തുകയും നായയെ കയറ്റി ഹോസ്പിറ്റലിൽ പോവുകയും ചെയ്തു. പിന്നീട് ഹോസ്പിറ്റലിൽ എത്തിയിട്ടും തന്റെ യജമാനന്റെ അരികിൽ നിന്നും ഒരടിപോലും മാറാൻ നായ കൂട്ടാക്കിയില്ല. വീഡിയോ കാണു.

 

Leave a Comment