കൊമ്പിനടിയേറ്റ് ചോരയിൽ കുളിച്ചിട്ടും കൊമ്പനെ തളച്ച നെന്മാറ രാമൻ

കൊമ്പിനടിയേറ്റ് ചോരയിൽ കുളിച്ചിട്ടും കൊമ്പനെ തളച്ച നെന്മാറ രാമൻ. ആനക്കാരുടെ ജീവിതം എന്നത് വളരെ അധികം ദുർഘടവും അതുപോലെ തന്നെ എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെട്ടേക്കാം എന്ന രീതിയിലും ആണ് എന്ന് അവർക്ക് അറിയാം. ആന ചോറ് കൊല ചോറാണ് എന്നും പണ്ടുള്ള ആളുകൾ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു പാപ്പാന് സംഭവിച്ച ഞെട്ടിക്കുന്ന അപകടത്തിന്റെ കഥ ആണ് ഇവിടെ ചേർത്തിരിക്കുന്നത്. പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഉള്ള പാപ്പാൻ ആയിരുന്നു നെന്മാറ രാമൻ.

ഒരു ഉത്സവം നടക്കുന്നതിനു ഇടയിൽ നെന്മാറ രാമൻ എന്ന പാപ്പാന്റെ ആനയുടെ അരികിൽ നിന്നിരുന്ന ആനയുടെ ദേഹത്ത് അയാളുടെ ചട്ടം പഠിപ്പിക്കുന്ന കൊമ്പ് കൊണ്ടതിനെ തുടർന്ന് ആന ഇടയുക ആയിരുന്നു. ആനയുടെ തൊട്ടടുത്ത് നിന്നിരുന്നത് നെന്മാറ രാമൻ ആയതു കൊണ്ട് തന്നെ ആനയെ തളയ്ക്കാൻ അയാൾ ശ്രമിച്ചെങ്കിലും കലി മൂത്ത ആന അയാളെ തട്ടി വീഴ്ത്തുക ആയിരുന്നു. ആനയുടെ ആ അടിയിൽ രാമന്റെ തലയിൽ ആയിരുന്നു പരിക്കേറ്റത്. ചോരയിൽ കുളിച്ചു നിന്നിട്ടു കൂടെ ആനയെ തളച്ചു നിർത്തിയതിനു ശേഷം മാത്രം ആണ് നെന്മാറ രാമൻ എന്ന കരുത്തനായ പാപ്പാൻ ഹോസ്പിറ്റലിലേക്ക് പോയത് എന്നത് തന്നെ ആണ് വസ്തുത.