“വീരപ്പൻ” എന്ന ഇരട്ടപേരുള്ള ആനകുട്ടി ഗുരുവായൂർ ആനക്കോട്ടിയിലേ കലാപകാരി ആയപ്പോൾ.

“വീരപ്പൻ” എന്ന ഇരട്ടപേരുള്ള ആനകുട്ടി ഗുരുവായൂർ ആനക്കോട്ടിയിലേ കലാപകാരി ആയപ്പോൾ. ബ്രഹ്മപുത്ര നദി കരയിൽ ജന്മമെടുത്ത ആന അറിയപ്പെട്ടത് ബ്രഹ്‌മപുത്ര എന്ന പേരിൽ ആയിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ആ കുട്ടി കൊമ്പനെ ചിറയ്ക്കൾക്കാർ ഏറ്റെടുക്കുകയും പിന്നീട് ആ കുട്ടി കൊമ്പനെ ചിറയ്ക്കൽ നീലകണ്ഠൻ എന്ന പേരിട്ടും വിളിക്കുക ഉണ്ടായി. ചെറു പ്രായത്തിൽ തന്നെ ഒരുപാട് കുസൃതികൾ കാണിച്ചിരുന്ന ആന പാപ്പാന്റെ ഷർട്ട് ആനയെ കെട്ടിയിട്ടിട്ടുള്ള ഒരു മരക്കൊമ്പിൽ കൊമ്പിൽ തൂക്കി ഇട്ടതു കണ്ട അത് അപ്രകാരം കുത്തിമലർത്തി എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. അത് കണ്ടു നിന്ന പാപ്പാന്മാർ ആയിരുന്നു പിന്നീട് ചിറക്കൽ നീലകണ്ഠൻ എന്ന കുട്ടി കൊമ്പനെ വീരപ്പൻ എന്ന പേരിട്ടു വിളിച്ചത്.

ആനയെ പിന്നീട് ബാംഗ്ലൂരിലെ സന്ന്യാസിമാർക്ക് കൈ മാറി എങ്കിൽ പോലും ആനയുടെ കുറുമ്പ് കുറഞ്ഞില്ല. കേരളത്തിൽ നിന്നും ഒട്ടനവധി പാപ്പാൻ വന്നു മെരുക്കാൻ ശ്രമിച്ചെങ്കിലും അതിനൊന്നും ഈ വീരപ്പൻ എന്ന കുട്ടിക്കൊമ്പൻ മെരുങ്ങിയപോലും ഇല്ല. അവനെ കൊഞ്ചിക്കാന് വന്ന സംന്യാസികൾക്ക് പോലും അവന്റെ കൈയിൽ നിന്നും തട്ട് കിട്ടാതെ പോയിട്ടില്ല. പിന്നീട് ആണ് ആനയെ ഗുരുവായൂർ അമ്പലത്തിൽ നടയ്ക്കിരുത്തുന്നത്. അതിന്റെ വിശേഷങ്ങൾ ഈ വീഡിയോ വഴി കാണാം.

https://youtu.be/nrP6fehjyRQ

 

Leave a Reply

Your email address will not be published. Required fields are marked *