മച്ചാട് കർണൻ ചെരിഞ്ഞു ആനപ്രേമികൾക്ക് തീരാ നഷ്ടം

ആനകളുടെ ഒരു നാട് ആണ് കേരളവും നിരവധി ആന പ്രേമികൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത് , എന്നാൽ ആനകളെ വളരെ അതികം ഇഷ്ടവും എന്നാൽ മറ്റു ചിലർക്ക് ഇഷ്ടം ഇല്ലാത്തതും പേടി ഉള്ളവരും ഉണ്ട് , കേരളത്തിലെ പൂരത്തിലെ നിത്യസാന്നിധ്യമായിരുന്ന മച്ചാട് കർണൻ ചെരിഞ്ഞു. 34 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ്​ അന്ത്യം. മദപ്പാടിലായിരുന്ന കർണൻ വരവൂരിലെ എസ്റ്റേറ്റിൽ ചികിത്സയിലായിരുന്നു.

 

ഒരാഴ്ചയായി ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട്​ നേരിട്ടിരുന്നു. മച്ചാട് പനങ്ങാട്ടുകര ചേറ്റ്യൂട്ടി അനിൽ കുമാറിൻറെ ഉടമസ്ഥതയിലുള്ള ആനയാണ്​. ഉത്രാളിക്കാവ്​ പൂരത്തിൽ വടക്കാഞ്ചേരി ദേശത്തിനു​ വേണ്ടിയും തൃശൂർ പൂ​രത്തിൽ പാറമേക്കാവ്​ ദേശത്തിനു​ വേണ്ടിയും ആറാട്ടുപുഴ പൂരത്തിലും പ​ങ്കെടുത്തിട്ടുണ്ട്​. മച്ചാട് ധർമൻ, മച്ചാട് ഗോപാലൻ, മച്ചാട് ജയറാം എന്നീ ആനകളുടെയും ഉടമസ്ഥനാണ് അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച നടക്കും.

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *