ചുവടു വയ്ക്കാൻ പഠിക്കുന്ന കുട്ടിയാന; വിഡിയോ

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. പല സ്വഭാവത്തിൽ ഉള്ള ആനകൾ നമ്മൾ കണ്ടിട്ടുണ്ട്. ശാന്ത സ്വഭാവക്കാരുണ്ടാകും.. ദേഷ്യക്കാരായ ആനകൾ ഉണ്ടാകും. നമ്മളുടെ ഇടയിൽ മൃഗങ്ങളുടെ രസകരമായ വിഡിയോകൾക്ക് വിനോദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കാനുള്ള കഴിവുണ്ട് എന്ന് നിസംശയം പറയാം. ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ദിവസേന പ്രചരിക്കുന്ന രസകരമായ വിഡിയോകളിൽ ഇത്തരത്തിലുള്ളതും ഉണ്ടാകാറുണ്ട്.

 

 

ഇപ്പോഴിതാ, സന്തോഷം പകരുന്നത് ഒരു കുട്ടിയാനയുടെ വിഡിയോയാണ്.ആനകൾ എന്നും നമ്മൾക്ക് കൗതുകം തരുന്ന ഒരു മൃഗം ആണ് , ആദ്യ ചുവടുകൾ വയ്ക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയാനയുടെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ഒന്ന് ശ്രമിച്ചതിന് ശേഷം അത് ഇടറി വീഴുന്നു, പക്ഷേ തളരുന്നില്ല. വീണ്ടും എഴുന്നേൽക്കുകയും ചുവടുവയ്ക്കാൻ തനിയെ ശ്രമിക്കുകയുമാണ്. അതോടൊപ്പം വീഴാതിരിക്കാൻ തുമ്പികൈ ചുഴറ്റി ബാലൻസ് നിലനിർത്താനും ഈ കുട്ടിയാന ശ്രമിക്കുന്നു. വളരെ രസകരമാണ് ഈ വിഡിയോ.