അബിഗേലിനെ കണ്ടെത്തി തട്ടിക്കൊണ്ടുപോയവ‍ർ കുട്ടിയെ ഉപേക്ഷിച്ചനിലയിൽ

   
 

കേരളക്കാരായാകെ ഞെട്ടിച്ച ഒരു വാർത്ത ആണ് അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ അവരാൽ ആയിരുന്നു , എന്നാൽ ഇപ്പോൾ അബിഗേൽ സാറാ റെജിയെ കണ്ടെത്തി എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു . പൊലീസുകാ‍ർ കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാ‍ർ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് ഈ തിരച്ചിൽ വിജയത്തിലേക്ക് എത്തിച്ചത്.

 

വളരെ നീണ്ട പരിശ്രമത്തിനു ഒടുവിൽ ആണ് അബിഗേലിനെ കണ്ടെത്തിയത്. കുട്ടി കൊല്ലം ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതോടെ കുട്ടിയുടെ വീട്ടുകാരും ആശ്വാസത്തിലാണ്. കുട്ടിയെ കാണാതായത് മുതൽ നെഞ്ചുപൊട്ടിക്കരഞ്ഞ മാതാപിതാക്കൾക്കും സഹോദരനും ഇപ്പോൾ സന്തോഷത്തിലാണ്. ബന്ധുക്കളും നാട്ടുകാരും അടക്കം കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ പ്രതികൾക്കായുള്ള തിരച്ചിൽ തുടരും എന്നും പോലീസ് അറിയിച്ചു ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *