സോപ്പ് വിറ്റാണ് ഉപജീവനം നടത്തുന്നത്, എന്തു ജോലിയും സ്വീകരിക്കാൻ തയ്യാർ, ഐശ്വര്യ മനസ്സ് തുറക്കുന്നു

നരസിംഹത്തിലെ അനുരാധ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരസുന്ദരി ആണ് ഐശ്വര്യ. തെന്നിന്ത്യൻ സിനിമകൾ ഉൾപ്പെടെ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ആയി  നിരവധി വേഷങ്ങളിലൂടെ ഐശ്വര്യ നമുക്ക് സുപരിചിതമായി. എന്നാൽ താരം ഇപ്പോൾ തന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ്.

ജോലി ഇല്ലാത്തതിനാൽ സ്ഥിതി മോശമാണെന്നും തെരുവുകൾ തോറും സോപ്പ് വിറ്റിട്ടാണ് ഇപ്പോൾ ഉപജീവനം നടത്തുന്നത് എന്നും ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറയുകയുണ്ടായി.

ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ, ജോലി ഉണ്ടെങ്കിൽ മാത്രമേ സാമ്പത്തികഭദ്രത ഉണ്ടാകൂ എനിക്കിപ്പോൾ ജോലിയുമില്ല സാമ്പത്തിക ഭദ്രതയും ഇല്ല സോപ്പ് വിറ്റാണ് ഇപ്പോൾ ഞാൻ ഉപജീവനം നടത്തുന്നതെന്നും. മകൾ വിവാഹിതയാണ് എന്നും മറ്റു കടങ്ങൾ ഒന്നുമില്ല എന്നും താരം പറയുന്നുണ്ട്. എന്ത് ജോലി നൽകിയാലും ചെയ്യാൻ തയ്യാറാണ് നാളെ നിങ്ങളുടെ ഓഫീസിൽ ജോലി നൽകിയാലും ഞാൻ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് വരെ കഴുകി ഞാൻ സന്തോഷത്തോടെ തിരിച്ചു പോരും.

പുതിയ ഇടത്തിലേക്ക് സ്ത്രീകൾ കടന്നുവരുമ്പോൾ എന്തും കേൾക്കാൻ അവർ തയ്യാറാകണം നല്ല കാര്യങ്ങൾ ആയാലും മോശം കാര്യങ്ങൾ ആയാലും, ഒരു പുരുഷനും ഒരു സ്ത്രീക്കും പുരുഷനും സ്ത്രീയും വേണമെന്നില്ല നമ്മൾ ജനിക്കുമ്പോഴും മരിക്കുമ്പോഴും  നമ്മൾ തനിച്ചാണ് എന്നും ഐശ്വര്യ പറയുന്നു .

ആൺകുട്ടികൾ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കൽപ്പങ്ങൾ കൊണ്ടുനടക്കുന്നത് എന്നും അമ്മയെ പോലെ ആകണം എങ്കിൽ നിങ്ങളുടെ അമ്മയുടെ അടുത്ത് പോകണം എന്നും ഭാര്യയിൽ നിന്ന് പ്രതീക്ഷിക്കരുത് എന്നും താരം പറയുന്നുണ്ട്.

അഭിനയിക്കാൻ ഇപ്പോഴും തയ്യാറാണെന്നും, ആരെങ്കിലും അതിനായി വിളിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഐശ്വര്യ പറയുന്നു.

വിവാഹമോചനം എന്നത് എന്നെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തത് ആയിരുന്നുവെന്നും വിവാഹം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോൾ ഈ ബന്ധം ശരിയാകില്ലെന്ന് എനിക്ക് തോന്നി കുഞ്ഞിന് ഒന്നര വയസ്സായപ്പോഴാണ് ഈ ബന്ധം വേർപ്പെട്ടത് എന്നും താരം പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് ഇപ്പോൾ മുന്നോട്ടുപോകാൻ സാധിക്കുന്നത് എന്നും അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു.