മോഹൻലാലിന്റെ വരാനൊരുങ്ങുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വമ്പൻ ചിത്രമാണ് റാം. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ നടന്നുകൊണ്ടിരിക്കുകയാണ്. റാം എന്ന ചിത്രത്തിന് പുറമെ വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ എല്ലാം വമ്പൻ സിനിമകളാണ്. മോഹൻലാൽ ഇനിമുതൽ വമ്പൻ സിനിമകളുടെ ഭാഗമാകാനാണ് തീരുമാനിച്ചതെന്നെത്രെ.
മോഹലാലിന്റെ വരാൻ പോകുന്ന മോൺസ്റ്റർ, എമ്പുരാൻ, മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്നീ സിനിമകൾ വമ്പൻ ചിത്രങ്ങളാണ്. ചെറിയ കളികളില്ല ഇനിയെല്ലാം വലുത് എന്ന വിധത്തിലാണ് മോഹൻലാൽ പ്രൊജെക്ടുകൾ തന്നെ ചർച്ച ചെയ്യുന്നത് . മലയാളസിനിമക്ക് പുറമെയും മോഹൻലാലിന് മാർക്കറ്റുള്ളതിനാൽ വമ്പൻ അന്യഭാഷാ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിക്കുമെന്നാണ് പറയുന്നത്.
മലയാള സിനിമ സംഘടനയായ അമ്മയുടെ ബാനറിൽ നിർമിക്കുന്ന മൾട്ടി സ്റ്റാർ സിനിമയിലും പ്രധാന നായകനായി മോഹൻലാൽ എത്തുമെന്നാണ് പുതിയ റിപോർട്ടുകൾ. മലയാള സിനിമയുടെ ഇട്ടാവട്ടത്തു ഒതുക്കാതെ മോഹൻലാൽ ചിത്രങ്ങൾ പാൻ ഇന്ത്യ ലെവലിൽ റിലീസാണ് ലക്ഷ്യം. അതിനാൽ തന്നെ മോഹൻലാലിലൂടെ മലയാള സിനിമയുടെ മുഖഛായ തന്നെ മാറാൻ സാധ്യത ഉണ്ട്. കൂടുതൽ വിവരങ്ങൾക്കായി വിഡിയോ കാണാം..https://youtu.be/l7_V-04fgRE