രക്തക്കുറവ് പരിഹരിക്കാനും നിറം വർധിപ്പിക്കാനും ഇതിനേക്കാൾ നല്ലൊരു ഒറ്റമൂലി ഇല്ല. നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . അതുപോലെ രക്ത കുറവ് പോലുള്ള പ്രശ്നങ്ങൾ ഉള്ളവരും ആയിരിക്കും .
എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനും രക്തക്കുറവ് പരിഹരിക്കാനും ഉള്ള ടിപ്സ് പരിചയപെട്ടാലോ .. നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . എങ്ങനെയെന്നാൽ , അമ്പതു ഗ്രാം കറുത്ത മുന്തിരി എടുക്കുക , ശേഷം അഞ്ചു ചുവന്നുള്ളിയും എടുക്കുക . കൂടാതെ അഞ്ചു ചെമ്മരത്തി പൂവിന്റെ ഇതളുകളും എടുക്കുക . ശേഷം ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളമെടുത്ത് അതിലേക്ക് മുന്തിരിയും ചുവന്നുള്ളിയും ഇട്ട് പതിനഞ്ചു മിനിറ്റ് തിളപ്പിക്കുക .
ശേഷം വെള്ളത്തിലേക്ക് ചെമ്പരത്തി പൂവും ഇട്ട് രണ്ടു മിനിറ്റോളം തിളപ്പിക്കുക . ശഷം വെള്ളം ഒരു കപ്പിലേക്ക് അരിച്ചെടുത്ത് കുടിക്കുക . ഈ വെള്ളം മുഴുവനായും നിങ്ങൾ ഒരു ദിവസം തന്നെ കുടിക്കേണ്ടതാണ് . ഇങ്ങനെ സ്ഥിരമായി കുടിക്കുകയാണെങ്കിൽ രക്തക്കുറവ് പരിഹരിക്കാനും നിറം വർധിപ്പിക്കാനും വളരെയധികം ഗുണം ചെയ്യും .https://youtu.be/wA5dQV4d2bQ