പ്രിവ്യു ഷോയിലൂടെ പ്രേക്ഷകരെ ഞെട്ടിരിച്ചിരിക്കുകയാണ് ദുൽഖർ ചിത്രം ചുപ്. റിലീസിന് മൂന്നു ദിവസം മുൻപ് അണിയറ പ്രവർത്തകർ നടത്തിയ പ്രിവ്യു ഷോ കണ്ട പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ചുപ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ദുൽഖർ കാഴ്ച വെച്ചതെന്ന് ചിത്രം കണ്ട പ്രേക്ഷകർ പറയുന്നു. സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും ക്ലൈമാക്സും ഒന്നിനോടൊന്നു മെച്ചം ആണെന്നാണ് പ്രേക്ഷകർ പ്രതികരിക്കുന്നത് . തെലുഗിൽ സീതാരാമം വൻ വിജയമായ പോലെ ബോളിവുഡിലും ചുപ് വാൻ വിജയമാകുമെന്നു കരുതുന്നു. ചിത്രത്തിൽ ദുൽഖറിനോപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രെയ, അമിതാപ് ബച്ചൻ തുടങ്ങിയവരും പ്രധാന റോളുകളിൽ വരുന്നു. സെപ്റ്റംബർ 23 ന് വേൾഡ് വൈഡ് ആയി റിലീസിന് ഒരുങ്ങുകയാണ് ചിത്രം . ചിത്രം തീയറ്ററുകളിൽ വൻ വിജയമാകട്ടെന്ന് ആശംസിക്കുന്നു . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം..https://youtu.be/CaoheKePszY
