സിദ്ധിഖ് സംവിധാനം ചെയ്ത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച 2003 ൽ ഇറങ്ങിയ മലയാള ചലച്ചിത്രമാണ് ക്രോണിക് ബാച്ച്ലർ . ആ വർഷത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ക്രോണിക് ബാച്ച്ലർ. Sp എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിച്ചത് . എന്നാൽ ഈ സിനിമയിൽ മമ്മൂട്ടി കൊടുത്ത ലുക്ക് സിനിമയുടെ ചിത്രീകരണ സമയത്ത് പലരിലും അങ്കലാപ് ഉണ്ടാക്കിയിരുന്നു.
മമ്മൂക്ക തന്നെയാണ് ആ ലുക്ക് തിരഞ്ഞെടുത്തതെന്ന് സംവിധായകൻ സിദ്ധിഖ് പറയുന്നു. മമ്മൂക്കയുടെ ഹെയർ സ്റ്റയിൽ ആണ് അന്ന് ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ ഈ ലുക്ക് മ്മൂക്കക്ക് ചേരുമോ പ്രേക്ഷകർ അംഗീകരിക്കുമോ എന്നൊക്കെ തനിക്ക് ഭയം ഉണ്ടായിരുന്നന്നും ഇതിനെ കുറിച്ച് മമ്മൂക്കയോട് സംസാരിച്ചപ്പോൾ മമൂക്ക ആ ലുക്കിൽ തന്നെ ഉറച്ചു നിന്നതും അത് തനിക് വിട്ടുതരാൻ പറഞ്ഞതും പറയുന്നു. സത്യത്തിൽ മമ്മൂക്കയുടെ ആ ആത്മവിശ്വാസം ആണ് എനിക്ക് മമ്മൂക്കയോട് അഭിമാനവും ബഹുമാനവും തോന്നിപോയതെന്ന് സിദ്ധിഖ് പറയുന്നു.
ഒരു കഥാപാത്രത്തെ മുൻകൂട്ടി കാണാനും അത് എങ്ങനെ അവതരിപ്പിക്കാനും മുൻകൂട്ടി കാണാനുള്ള കഴിവ് മമ്മൂക്കക്കുണ്ട്. മാത്രമല്ല ഇത്തരം ഇടപെടലും മമ്മൂക്കയുടെ ആത്മവിശ്വാസവുമാണ് ക്രോണിക് ബാച്ച്ലർ എന്ന സിനിമ വിചാരിച്ചതിനേക്കാൾ വൻ വിജയമാവുകയും തനിക്ക് തമിഴിൽ വിജയകാന്തിന്റെ വെച്ച് റീമാക് ചെയ്യാനുള്ള പ്രചോതനമായതെന്നും സിദ്ധിഖ് ചൂണ്ടിക്കാണിക്കുന്നു .https://youtu.be/PNIqys43eUw