മോഹൻലാൽ സിനിമയുടെ റിലീസിന് ഒപ്പം തന്നെ ഇവരൊക്കെ സിനിമയുമായി എത്തുന്നു?

മലയാള സിനിമകളുടെ വമ്പൻ റിലീസിനെയാണ് പ്രേക്ഷകർ ഇനി സാക്ഷ്യം വഹിക്കാൻ പോവുന്നത്. എന്തെന്നാൽ , മലയാള പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകൾ തീയറ്റർ റിലീസിനൊരുങ്ങുകയാണ് . മലയായാളത്തിന്റെ സുപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ വമ്പൻ ചിത്രങ്ങളുമായിട്ടാണ് വരാൻ പോകുന്നത്.

 

 

പൂജ റിലീസ് പറഞ്ഞിരുന്ന പല ചിത്രങ്ങളും ഇപ്പോൾ ദീപാവലി റിലീസിനൊരുങ്ങുകയാണെന്നാണ് പുതിയ റിപോർട്ടുകൾ. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 21 , 23 തിയ്യതികളിൽ വരുന്ന സിനിമകൾ ഏതൊക്കെയാണെന്ന് ഉറ്റു നോക്കുകയാണ് ആരാധകർ. മോഹൻലാൽ നായകനാകുന്ന മോൺസ്റ്റർ , നിവിൻ പോളി നായകനാകുന്ന പടവെട്ട്‌ , ബേസിൽ ജോസഫ് നായകനാകുന്ന ജയജയ ജയഹേ കൂടാതെ തമിഴിൽ നിന്നും ശിവകാർത്തികേയന്റെ പ്രിൻസ് അതുപോലെ തന്നെ കാർത്തി നായകനാകുന്ന സർദാർ തുടങ്ങിയ ചിത്രങ്ങളും കേരളത്തിൽ ദീപാവലി റിലീസിനെത്തുന്നുവെന്നും പുതിയ റിപ്പോർട്ടുകൾ വരുന്നുണ്ട്.

 

 

മാത്രമല്ല, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ റോഷക്ക് എന്ന ചിത്രവും ദീപാവലി റിലീസിനെത്താൻ സാധ്യത ഉണ്ട് . എന്നാൽ ചില റിപോർട്ടുകൾ അനുസരിച്ച് റോഷക്ക് ദീപാവലിക്ക് മുൻപ് തന്നെ തീയറ്ററുകളിൽ എത്താമെന്നാണ് പറയുന്നത് . എന്നാൽ കുറേകാലത്തിനു ശേഷം മമ്മൂട്ടി & മോഹൻലാൽ ക്ലാഷ് റിലീസാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. റോഷാക്ക് റിലീസ് ദീപാവലിക്ക് മുൻപ് ആണെകിൽ ക്ലാഷ് റിലീസ് കാണാൻ ആഗ്രഹിച്ച ആരാധകർക്ക് നിരാശയാകും. എന്നിരുന്നാലും ദിവസങ്ങളുടെ വ്യത്യാസം ഉണ്ടെങ്കിലും രണ്ടുപേരുടെയും ചിത്രങ്ങൾ ഒരേ സമയത്ത് തീയറ്ററുകളിൽ റൺ ചെയ്യുമെന്നതിൽ സംശയമൊന്നുമില്ല. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം ..https://youtu.be/trHDfDM_ZGU