മലയാള സിനിമ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ രണ്ടു മഹാ പ്രതിഭകളാണ് സുബി സുരേഷും, സംവിധായകൻ സിദ്ദിഖും. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമ പ്രേക്ഷകർക്ക് വേണ്ടി അദ്ദേഹം ഒരുക്കിയത്, മലയാളികൾ എത്ര കണ്ടാലും മതി വരാത്തതും, എത്ര വര്ഷം കഴിഞ്ഞാലും മാറാകാത്തതുമായ മികച്ച ചിത്രങ്ങൾ. ഹിന്ദി, തമിഴ് എന്നീ അന്യ ഭാഷകളിലും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ മഹാ പ്രതിപ. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ തുടങ്ങി നിരവധി ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല.
വളരെ കുറച്ച് സിനിമകളിലെ ഭാഗമാകാൻ കഴിഞ്ഞിട്ടുള്ളൂ എങ്കിലും ഒരുപാട് ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെ നേടിയ വ്യക്തിയായിരുന്നു സുബി സുരേഷ്. മാത്രമല്ല നിരവധി സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ പൊട്ടിച്ചിരിച്ചു അതുല്യ പ്രതിഭ. രണ്ടു കലാകാരും നമ്മളെ വിട്ടുപിരിയാണ് ഉണ്ടായത് കാരണം ഒന്ന് തന്നെയാണ്. കരൾ സംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്നു രണ്ടുപേരും. എന്നാൽ സിനിമ ലോകം ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഇരുവരും നമ്മെ വിട്ടുപോയത്.
63 വയസ്സയിരുന്നു സംവിധായകൻ സിദ്ദിഖിന് ഉണ്ടായിരുന്നത്. കരൾ രോഗത്തെ തുടർന്ന് എറണാംകുളത്തെ അമൃത ആശുപത്രീയിലെ ചെകിത്സയിലായിരിക്കെ ആണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്,. മലയാള സിനിമ പ്രേക്ഷകരുടെയും, സിനിമ പ്രവർത്തകരുടെയും തീരാ നഷ്ടമാണ് ഇരുവരും.