മലയാളത്തിലെ എക്കാലത്തെയും യുവ താരങ്ങളുടെ ഇടയിൽ വ്യത്യസ്തൻ ആയി നിൽക്കുന്ന ഒരു കലാകാരൻ ആണ് ഫഹദ് ഫാസിൽ , എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി വന്ന വിശേഷങ്ങൾ പങ്കുവെക്കുകയാണ് , ഇന്ത്യൻ ആക്ടർ, യൂട്യൂബർ, ടെലിവിഷൻ അവതാരിക എന്നിങ്ങനെ നിരവധി മേഖലകളിൽ തന്നെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് പേളി മാണിയുടേത്. പേളി മാണിയുടെ നിരവധി വീഡിയോകൾ ദിവസവും പ്രേക്ഷകരിലേക്ക് എത്താറുണ്ട്. ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ അവതാരകയും ഇൻഫ്ലുവൻസറുമാണ് പേളി.
സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പേളി ജനങ്ങളുമായി പങ്കുവയ്ക്കാറുണ്ട്. പേളി അവതാരകയാവുന്ന ഇന്റർവ്യൂ പ്രോഗ്രാമാണ് പേളി മാണി ഷോ. പേളി മാണി ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ ഗസ്റ്റ് ആയി എത്തിയിരിക്കുന്നത് ജനങ്ങളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലാണ്. ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം മലയൻ കുഞ്ഞിന്റെ വിശേഷങ്ങളും ആയാണ് ഇരുവരും ജനങ്ങൾക്ക് മുൻപിൽ എത്തിയിരിക്കുന്നത്. . ഈ വരുന്ന ജൂലൈ 22നാണ് മലയൻ കുഞ്ഞ് സിനിമാപ്രേമികളുടെ മുന്നിലേക്ക് എത്തുന്നത്. ഫഹദ് ഫാസിൽ നായകനായും രജിഷ വിജയൻ നായികയായും ഈ സിനിമയിൽ വേഷമിടുന്നു.
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പരമ്ബോൽ, എന്നിവരാണ് സപ്പോർട്ടിംഗ് റോൽ ചെയ്യുന്നത്. 30 വർഷങ്ങ ൾക്ക് ശേഷം മലയാളത്തിൽ എ ആർ റഹ്മാൻ ഗാനം നിർവഹിക്കുന്ന ചിത്രം എന്ന പേരിന് അർഹൻ ആയിരി ക്കുന്നതും മലയൻ കുഞ്ഞ് എന്ന ഈ ചിത്രമാണ്. 20 വർഷത്തിനു ശേഷം ഫഹദിന്റെ അച്ഛൻ ഫാസിൽ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരി ക്കുന്നത്. പേളി മാണി ഷോയിലൂടെ തന്റെ പുതിയ ചിത്രത്തിലെ വിശേഷങ്ങളും തന്റെ ജീവിതത്തിലെയും സിനിമയിലെയും കാഴ്ചപ്പാടുകളും ഫഹദ് ഫാസിൽ ജനങ്ങളുമായി പങ്കുവെക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,