ഇത് മോഹൻലാലും ആരാധകരും എങ്ങനെ സഹിക്കുമോ എന്തോ? വരുന്നു അവർ!

   
 

മോഹൻലാലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ വമ്പൻ വിജയമായ ചിത്രമാണ് ലൂസിഫർ . മലയാളത്തിന്റെ യൂത്ത് സൂപ്പർസ്റ്റാർ പ്രിത്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്തത് . ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ എമ്പുരാൻ എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞിരിക്കുന്നത്. എന്നാൽ ലൂസിഫർന്റെ തെലുഗ് റീമേക്കും ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്.

 

 

ചിത്രത്തിൽ നായകനായി എത്തുന്നത് തെലുഗിലെ മെഗാസ്റ്റാർ ചിരഞ്ജീവി ആണ് . കൂടാതെ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതിനിടെ തന്നെ ചിത്രത്തിന്റെ ട്രെയ്ലറും പോസ്റ്ററുകളും തെലുഗ് പ്രേക്ഷകർ വലിയ രീതിയിൽ ആഘോഷമാക്കിട്ടുണ്ട് . എന്നാൽ മലയാള പ്രേക്ഷകരെ നിരാശപെടുത്തുകയും വലിയ രീതിയിൽ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ റിപോർട്ടുകൾ അനുസരിച്ച് ഗോഡ്ഫാദർ എന്ന സിനിമ മലയാളത്തിലും ഡബ്ബിങ് ചെയ്ത് റിലീസിനൊരുങ്ങുന്നുവാൻ തയ്യാറെടുക്കുകയാണ് .

 

 

മലയാള സിനിമയുടെ വമ്പൻ വിജയ ചിത്രത്തിന്റെ റീമാക് ആയതിനാൽ മലയാള പ്രേഷകർ തീർച്ചയായും കാണുമെന്നും രണ്ടു സിനിമകളും വിലയിരുത്തുമെന്നും പ്രതീക്ഷിക്കാം . മാത്രമല്ല എമ്പുരാൻ മറ്റൊരു വൻ വിജയമായാൽ തെലുഗിലേക്ക്‌ റീമേക്ക് ചെയ്യുമോ എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിഡിയോ കാണാം.https://youtu.be/NdrRrZZdETo

Leave a Reply

Your email address will not be published. Required fields are marked *