തേവരെ കണ്ട് അനുഗ്രഹത്തിനായി ഗോപിസുന്ദറും അമൃതയും

ഏറെ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്ന പ്രണയ ജോഡികളാണ് ഗോപി സുന്ദറും,ഗായികയായ അമൃത സുരേഷും, ഇരുവരും പങ്കു വെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇരുവരും ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. തേവരെ കണ്ടു തൊഴുതതിനു ശേഷം ക്ഷേത്രനടയിൽ നിൽക്കുന്ന ചിത്രങ്ങളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ” തേവരെ എന്ന തലക്കെട്ടാണ് അമൃത ചിത്രങ്ങൾക്കു നൽകിയിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ആദ്യമായി പാടിയ മ്യൂസിക് വീഡിയോ ഉടൻതന്നെ പുറത്തിറങ്ങുന്നു എന്നു പറഞ്ഞു.

വളരെ കുറച്ചു നാൾ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് ഗോപിസുന്ദർ. ഇദ്ദേഹം നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അൻവർ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ  ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഇവരുടെ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഈ പരാമർശങ്ങൾക്ക് തക്ക മറുപടിയും ഈ താരജോഡികൾ നൽകുന്നുണ്ട്

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *