നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത്. മാത്രമുള്ള ഇതുമൂലം തലയിൽ പുറ്റ് വരാനും തലയിൽ ചൊറിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു . തലമുടിയിൽ കൂടാതെ പുരികത്തിലും താടിയിലുമെല്ലാം താരൻ കാണപ്പെടുന്നു. എന്നാൽ നമ്മുക്ക് താരൻ അകറ്റി മുടി തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഷാമ്പൂ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..
ഇത് തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , ഇതിലേക്ക് ആദ്യം വേണ്ടത് ആര്യവേപ്പിലയാണ് . കുറച്ചു ആര്യവേപ്പില വെള്ളത്തിൽ ഇട്ട് വെള്ളം പച്ച നിറം ആവുന്നത് വരെ ചൂടാക്കി എടുക്കുക . ശേഷം കടയിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന ഷാമ്പൂ പേസ്റ്റിലേക്ക് ചൂടാക്കിയെടുത്ത വെള്ളം ഒഴിച്ച് കൊടുക്കുക , അതിനു ശേഷം ഇതിലേക്ക് വിറ്റാമിൻ ഇ എന്ന ക്യാപ്സ്യൂൾ ജെൽ രണ്ടെണ്ണം പൊട്ടിച്ച് ഒഴിച്ച് കൊടുക്കുക മാത്രമല്ല ചണവിത്ത് അരച്ചെടുത്തതും കൂടാതെ കറ്റാർവാഴ ജെല്ലും ചേർത്ത് ഇളക്കിയെടുത്താൽ ഷാമ്പൂ തയ്യാറാവുന്നതാണ്. ഇത് നമ്മുക്ക് ഒരു കുപ്പിയിലേക്ക് മാറ്റിയെടുത്ത് സാധാരണ ഷാമ്പൂ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാം. ഇതുമൂലം താരൻ അകറ്റി മുടി കൊഴിച്ചിൽ മാറി മുടിയുടെ കരുത്ത് കൂടി മുടി നല്ല കറുപ്പ് നിറം കിട്ടുവാനും മുടി കൂടുതൽ തഴച്ചു വളയാനും ഗുണം ചെയ്യുന്നു.https://youtu.be/j1e5OpUUkJc
Be First to Comment